
രാജി വയ്ക്കില്ലെന്ന് കണ്ണൂര്‍ വി സി(Kannur V C) ഗോപിനാഥ് രവീന്ദ്രന്‍ മാധ്യമങ്ങളോട്. ഗവര്‍ണറുടേത്(Governor) അസാധാരണ നടപടിയാണെന്നും ഗവര്‍ണര്‍ പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെയെന്നും കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രതികരിച്ചു. ഗവര്‍ണ്ണര്‍ക്ക് വൈസ് ചാന്‍സലറെ പിരിച്ച് വിടാന്‍ അധികാരമുണ്ട്, എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കണം. സാമ്പത്തിക ക്രമക്കേട്,സ്വഭാവദൂഷ്യം എന്നീ കാരണങ്ങള്‍ കൊണ്ട് മാത്രമേ പിരിച്ചു വിടാന്‍ കഴിയൂവെന്നും ഗോപിനാഥ് രവീന്ദ്രന്‍(Gopinath Raveendran) പറഞ്ഞു.
9 വിസിമാരോട് രാജിവയ്ക്കാനാണ് ഗവര്‍ണറുടെ ആവശ്യം. ട്വിറ്ററിലൂടെയാണ് ഇക്കാര്യം ഗവര്‍ണര്‍ അറിയിച്ചിട്ടുള്ളത്. കേരള സര്‍വ്വകലാശാല, എംജി സര്‍വ്വകലാശാല, കൊച്ചി സര്‍വ്വകലാശാല,ഫിഷറീസ് സര്‍വ്വകലാശാല, കണ്ണൂര്‍ സര്‍വ്വകലാശാല,സാങ്കേതിക സര്‍വ്വകലാശാല,ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല,കാലിക്കറ്റ് സര്‍വ്വകലാശാല,മലയാള സര്‍വ്വകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.
നാളെ 11.30 രാജിക്കത്ത് രാജ് ഭവനില്‍ എത്തിക്കണം. യുജിസി മാനദണ്ഡം ലംഘിച്ചുള്ള നിയമനം എന്ന നിലക്കാണ് നടപടി എന്നാണ് രാജ്ഭവന്‍ വ്യക്തമാക്കുന്നത്. 5 വി സി മാര്‍ ഒറ്റപേരിലുള്ള ശുപാര്‍ശയില്‍ നിയമിച്ചവരാണ്. 4 പേരുടെ നിയമനത്തിനുള്ള സെര്‍ച് കമ്മിറ്റിയില്‍ അക്കാദമിക് വിദഗ്ധര്‍ ഇല്ലെന്നും രാജ്ഭവന്‍ വിശദീകരിച്ചു.
അതേസമയം, ഗവര്‍ണറുടെ നടപടിക്കെതിരെ പ്രതികരിച്ച് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക്(thomas isaac) ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാമെന്ന ദിവാസ്വപ്നം ഉണ്ണേണ്ടെന്ന് അദ്ദേഹം തുറന്നടിച്ചു.ഗവര്‍ണര്‍ ബിജെപിയുടെ കൈ കോടാലി ആയി പ്രവര്‍ത്തിക്കുകയാണ്. രാഷ്ടീയമായും നിയമപരമായും ഇതിനെ നേരിടും.
ആരിഫ് മുഹമ്മദ്ഖാന്റെ കളി കേരളത്തില്‍ നടക്കില്ലെന്നും ഗവര്‍ണ്ണറുടെ അധികാരം കുറയ്ക്കുന്ന നിയമം കേരളത്തിലും കൊണ്ടുവരേണ്ടി വരുമെന്നും അദ്ദേഹം പ്രതികരിച്ചു. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ മാസ്റ്ററും(mv govindan master) പ്രതികരിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here