Pinarayi Vijayan: ഒരുമയുടെ മഹത്തായ ആശയമുൾക്കൊണ്ട് നമുക്കീ ദീപാവലി ആഘോഷിക്കാം; മുഖ്യമന്ത്രി

ദീപാവലി(diwali) ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan). സൗഹാർദ്ദത്തിന്റെയും സഹോദര്യത്തിന്റെയും പ്രകാശമാണ് ദീപാവലിയുടെ സന്ദേശം. ഒരുമയുടെ ആ മഹത്തായ ആശയമുൾക്കൊണ്ട് നമുക്കീ ദീപാവലി ആഘോഷിക്കാമെന്നും മുഖ്യമന്ത്രി ആശംസിച്ചു.

അതേസമയം ദീപാവലിക്ക്‌ പടക്കം പൊട്ടിക്കാൻ അനുമതി രാത്രി എട്ടുമുതൽ പത്തുവരെയാണ്. ദേശീയ ഹരിത ട്രിബ്യൂണലിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ്‌ നിയന്ത്രണം. അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇത്‌.

ക്രിസ്‌മസ്, പുതുവത്സരാഘോഷങ്ങളിൽ രാത്രി 11.55 മുതൽ പുലർച്ചെ 12.30 വരെ പൊട്ടിക്കാം. ഹരിത പടക്കം മാത്രമേ ഉപയോഗിക്കാവൂ. കലക്ടർമാരും ജില്ലാ പൊലീസ്‌ മേധാവിമാരും നിയന്ത്രണങ്ങൾ ഉറപ്പാക്കണമെന്ന്‌ സർക്കാർ ഉത്തരവിൽ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News