R Bindu: കേരളത്തിലെ സർവ്വകലാശാലകൾ ഫാസിസ്റ്റ് ശക്തികൾ കയ്യടക്കാൻ പോകുന്നുവെന്ന സൂചനയാണിത്: മന്ത്രി ആർ ബിന്ദു

ഒൻപത് വിസി(vc)മാർ നാളെത്തന്നെ രാജിവയ്ക്കണമെന്ന ഗവർണറുടെ നടപടിക്കെതിരെ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു(r bindu). ഗവർണറുടേത് ഏകപക്ഷിയമായ നിലപാടാണെന്നും സർവകലാശാലകളെ അനാഥമാക്കി മാറ്റാനുള്ള നീക്കം അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി പ്രതികരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുന്ന നിലപടാണിത്. ഇപ്പോൾ പറയുന്ന കാര്യത്തിന് ഗവർണർ തന്നെയും പുറത്താക്കിയേക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ സർവ്വകലാശാലകൾ ഫാസിസ്റ്റ് ശക്തികൾ കയ്യടക്കാൻ പോകുന്നുവെന്നതിന്റെ സൂചനയാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കേരള സര്‍വ്വകലാശാല, എംജി സര്‍വ്വകലാശാല, കൊച്ചി സര്‍വ്വകലാശാല,ഫിഷറീസ് സര്‍വ്വകലാശാല, കണ്ണൂര്‍ സര്‍വ്വകലാശാല,സാങ്കേതിക സര്‍വ്വകലാശാല,ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാല,കാലിക്കറ്റ് സര്‍വ്വകലാശാല,മലയാള സര്‍വ്വകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് ഗവർണർ രാജി ആവശ്യപ്പെട്ടിരിക്കുന്നത്. ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ(mv govindan master)പ്രതികരിച്ചു. നടപ്പിലാക്കുന്നത് ആർഎസ്എസ് അജണ്ടയാണെന്നും അദ്ദേഹം പ്രതികരിച്ചു.

വൈസ് ചാൻസലർമാരോട് രാജി സമർപ്പിക്കണമെന്ന ഗവർണറുടെ അന്ത്യശാസനം ഭരണഘടന വിരുദ്ധമാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എംപി പറഞ്ഞു. ലോകത്തിന് തന്നെ മാതൃകയായ കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കാനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News