Adv. K Anilkumar: ഗവര്‍ണര്‍ സ്വയം കോടതി ചമയരുത്: അഡ്വ. കെ അനില്‍ കുമാര്‍

ഗവര്‍ണര്‍(Governor) സ്വയം കോടതി ചമയരുതെന്ന് അഡ്വ. കെ അനില്‍ കുമാര്‍(Adv. K Anilkumar). താന്‍ നിയമിച്ച വിസിമാരോട് രാജി വെക്കണമെന്നാവശ്യപ്പെടാനുള്ള യാതൊരധികാരവും ഗവര്‍ണര്‍ക്കില്ല. ആരോ പറഞ്ഞു കൊടുക്കുന്നതനുസരിച്ച് എന്തും പറയുന്ന നിലവാരത്തിലേക്ക് അധഃപതിച്ച ഗവര്‍ണര്‍ തത്കാലം തനിക്ക് അതിന് അധികാരമില്ലെന്ന് തിരിച്ചറിഞ്ഞു കൊണ്ട് പിന്‍വാങ്ങുന്നതാണ് ഇന്നലെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ ഭരണഘടനയുടെ ബാലപാഠമറിയുന്ന ഒരാള്‍ പോലും ഗവര്‍ണര്‍ക്ക് അത്തരമൊരു അധികാരമുണ്ടെന്ന് തെറ്റിദ്ധരിക്കാന്‍ പോലും ഇടയില്ല. വിസിമാരെ നീക്കം ചെയ്യുകയെന്നത് യഥാര്‍ത്ഥത്തില്‍ അവര്‍ സര്‍വകലാശാലയ്ക്ക്് വിരുദ്ധമായി നടത്തിയ ഏതെങ്കിലും പ്രവൃത്തികള്‍ സംബന്ധിച്ച് ഏതെങ്കിലും പരാതി വരികയും, അവരെ കേള്‍ക്കുകയും, അതിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുകയും ചെയ്യുന്ന ഏതെങ്കിലും സന്ദര്‍ഭത്തിലാണ് സംഭവിക്കുക. ഒരു നിയമനം നടന്നു കഴിഞ്ഞാല്‍ നിയമനാധികാരിയ്ക്ക് പിരിച്ചു വിടാനുള്ള അധികാരം അച്ചടക്കലംഘനമടക്കമുള്ള പ്രശ്‌നങ്ങളാണ്. നിയമനത്തില്‍ തര്‍ക്കമുണ്ടെങ്കില്‍ അത് പരിഹരിക്കേണ്ടത് നീതിന്യായ വ്യവസ്ഥയിലൂടെയാണെന്നും അഡ്വ. കെ അനില്‍ കുമാര്‍ പ്രതികരിച്ചു.

ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നിക്ഷിപ്തമായ അധികാരത്തിന്റെ സിംഹാസനത്തിലേക്ക് സ്വയം എഴുന്നള്ളുക, സ്വയം വിധി പ്രഖ്യാപിക്കുക തുടങ്ങി സ്ഥിരബുദ്ധി നഷ്ടപ്പെട്ട ഒരാള്‍ പ്രതികരിക്കുന്നതു പോലെയാണ് കേരള ഗവര്‍ണര്‍ പെരുമാറിക്കൊണ്ടിരിക്കുന്നത്. ഗവര്‍ണര്‍ തന്റെ മേലാളന്മാരോട് കാണിക്കുന്ന വിനീതവിധേയത്വം എത്രത്തോളം അധഃപതിക്കാം എന്നതിന്റെ തെളിവാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. മലയാളക്കരയ്‌ക്കെതിരായ സംഘപരിവാറിന്റെ യുദ്ധത്തിന്റെ ഒരു ചട്ടുകം മാത്രമായി പ്രവര്‍ത്തിക്കുകയാണ് ഗവര്‍ണറെന്നും അഡ്വ. കെ അനില്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News