ടി20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ജയം നേടിയ ഇന്ത്യന്‍ ടീമിനെ(Indian Team) അഭിനന്ദിച്ച് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍(Dulquer Salmaan). മത്സരത്തിന്റെ ആവേശം മുഴുവന്‍ പ്രകടിപ്പിച്ചുകൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. ‘എന്തൊരു ആവേശകരമായ മത്സരം എനിക്ക് കടിക്കാന്‍ ഇനി നഖമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല’ എന്നാണ് ദുല്‍ഖര്‍ കുറിച്ചിരിക്കുന്നത്.
‘എന്തൊരു ആവേശകരമായ മത്സരം എനിക്ക് കടിക്കാന്‍ ഇനി നഖമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. കോഹ്ലിയും ഇന്ത്യയും നന്നായി. പരമ്പരയിലുടനീളം മികച്ച ഫോം തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം’, എന്നാണ് കോഹ്ലിയുടെ ചിത്രത്തോടൊപ്പം ദുല്‍ഖര്‍ കുറിച്ചത്.
അവസാന പന്തു വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ പാകിസ്ഥാനെ നാല് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 53 പന്തുകള്‍ നേരിട്ട് ആറ് ഫോറും നാല് സിക്സും സഹിതം 82 റണ്‍സ് വാരി കോഹ്ലി പുറത്താകാതെ നിന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here