Neyyar: നെയ്യാറ്റിന്‍കരയിൽ കുളിക്കാനിറങ്ങിയ 2 പേരെ കാണാതായി

നെയ്യാറ്റിന്‍കരയിൽ(Neyyar) കുളിക്കാൻ ഇറങ്ങിയ 2 പേരെ കാണാതായി. നെയ്യാറിന്റെ ഓലത്താന്നി പാതിരിശ്ശേരി കടവിലാണ് ഓലത്താന്നി സ്വദേശി വിപിൻ (33)ആഴാകുളം സ്വദേശി ശ്യാം (30) എന്നിവരെ കാണാതായത്. വൈകുന്നേരത്തോടെയാണിവർ കുളിക്കാനിറങ്ങിയത്.

ശബരിമല ദർശനം കഴിഞ്ഞ് വിപിന്റെ വീട്ടിൽ എത്തിയ ശേഷം ഇരുവരും കുളിക്കാനായി പാതിരിശേരി കടവിൽ എത്തുകയായിരുന്നു. തുടർന്ന് ശ്യാം അദ്യം ആറ്റിൽ ഇറങ്ങി. ഇയാൾ മുങ്ങി താഴുന്ന കണ്ട വിപിൻ ഇയാളെ രക്ഷിക്കുന്നതിനായി ഇറങ്ങി. എന്നാൽ വിപിനും വെള്ളത്തിൽ മുങ്ങിപ്പോയി.

നാട്ടുകാർ അറിയിച്ചതിനെ തുടുർന്ന് നെയ്യാറ്റിൻകര പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിൽ വിപിന്റെ മൃതദേഹം കിട്ടി. ശ്യാമിനായി തെരച്ചിൽ തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here