Accident: ഷാള്‍ ബൈക്കിന്റെ ചക്രത്തിൽ കുരുങ്ങി; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ഷാള്‍(shawl) കഴുത്തില്‍ കുരുങ്ങി ബൈക്ക്(bike) യാത്രിക മരിച്ചു. ചിത്തിരപുരം മീന്‍കെട്ടില്‍ രണ്ട് മണിയോടെ ആയിരുന്നു അപകടം. മീന്‍കെട്ട് മാളിയേക്കല്‍ ദേവസ്യയുടെ ഭാര്യ മെറ്റില്‍ഡാ (45) ആണ് മരിച്ചത്. ചിത്തിരപുരം നിത്യസഹായ മാത പള്ളിയില്‍ പ്രാര്‍ത്ഥനക്ക് ശേഷം തിരികെ മകന്‍ ഡെന്നീസിനോടൊപ്പം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ മീന്‍ക്കെട്ടില്‍ വെച്ച് ഷാള്‍ ബൈക്കിന്റെ ചക്രത്തില്‍ കുരുങ്ങുകയായിരുന്നു.

കഴുത്തില്‍ ഷാള്‍ മുറുകി ചക്രത്തിനോട് ചേര്‍ന്ന നിലയില്‍ ആയിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ എത്തി 10 മിനിട്ടോളം നീണ്ട ശർമത്തിനൊടുവിലാണ് കുരുക്കില്‍ നിന്നും എടുക്കാന്‍ കഴിഞ്ഞത്. ചിത്തിരപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതിനു ശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മെറ്റില്‍ഡ മരണപ്പെടുകയായിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here