Governor: ഗവർണറുടെ ഭീഷണി ഫോണിലൂടെയും! കേരള സർവകലാശാല വിസിയെ വിളിച്ച് രാജിക്കായി സമ്മർദ്ദം

കേരള സർവകലാശാല വൈസ് ചാൻസിലർ ഡോ. വി.പി മഹാദേവന്‍ പിള്ളയെ ഫോണിൽ വിളിച്ച് രാജിക്കായി സമ്മർദ്ദം ചെലുത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ(arif muhammed khan). മുൻകൂർ തീയതിവച്ച് രാജി അടിയന്തരമായി നൽകണമെന്ന് ഗവർണർ വിസിയോട് ആവശ്യപ്പെട്ടു. നാളെ താൻ വിരമിക്കുകയാണെന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ആയിരുന്നു നിർദ്ദേശം. താൻ രാജിവക്കില്ലെന്ന് കേരള വിസി ഗവർണർക്ക് ടെലിഫോണിൽ മറുപടി നൽകി. രേഖാമൂലം നൽകണനൽകണമെന്ന് ഗവർണർ ഭീഷണിപ്പെടുത്തിയതായും വിസി.

സർവകലാശാല ചട്ടങ്ങൾ കാറ്റിൽ പറത്തിക്കൊണ്ടാണ് വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികാര നടപടിയുണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ ഒമ്പത് സർവകലാശാലകളിലെ വൈസ് ചാന്‍സലര്‍മാരോട് രാജിവയ്‌ക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടു. നാളെ രാവിലെ 11.30നകം രാജിവയ്‌ക്കണമെന്നാണ് നിർദേശം.

കേരള സര്‍വ്വകലാശാല, മഹാത്മാ ഗാന്ധി സർവകലാശാല, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കുസാറ്റ്), കണ്ണൂർ യൂണിവേഴ്‌സിറ്റി, കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്, എ പി ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്‌സിറ്റി, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് ചാൻസിലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജി ആവശ്യപ്പെട്ടത്. നാളെ രാവിലെ 11.30 നകം രാജ്യ സമർപ്പിക്കണമെന്ന് അന്ത്യശാസനവും ഗവർണർ നൽകിയിട്ടുണ്ട്.

വൈസ് ചാൻസിലർമാരുടെ രാജി ആവശ്യപ്പെടാൻ നിലവിലുള്ള മാനദണ്ഡങ്ങൾ പോലും ലംഘിച്ചുകൊണ്ടാണ് ഗവർണറുടെ നടപടി. സാമ്പത്തിക ക്രമക്കേട്, പെരുമാറ്റ ദൂഷ്യം എന്നീ വിഷയങ്ങളിലാണ് ഗവർണർക്ക് വിസിമാരിൽ നിന്നും രാജി ആവശ്യപ്പെടാവുന്നത്. അതും ആദ്യഘട്ടത്തിൽ വിശദീകരണം തേടുകയും, വിശദീകരണം തൃപ്തികരമല്ലെങ്കിൽ അന്വേഷണ കമ്മീഷനെ നിയോഗിക്കുകയും ചെയ്യണം. കമ്മീഷന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകണം രാജി ആവശ്യപ്പെടേണ്ടത്.

ഇത്തരത്തിലുള്ള പ്രാഥമിക നടപടികൾ ഒന്നും സ്വീകരിക്കാതെയാണ് കെടിയു സർവകലാശാല വിസി നിയമനത്തിലെ സുപ്രീംകോടതി വിധി ഉദ്ധരിച്ചുള്ള ഗവർണറുടെ പ്രതികാരം നടപടി. ഇതിൽ നിയമപ്രകാരം മുന്നോട്ടുപോകുക എന്നുള്ളതാണ് സർവ്വകലാശാല വിസിമാരുടെ നിലപാട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here