DYFI: ഗവർണർ-സംഘപരിവാർ അജണ്ട തിരിച്ചറിഞ്ഞ് പ്രതിരോധിക്കുക: ഡിവൈഎഫ്ഐ

കേരളത്തിലെ ഒമ്പത് സർവ്വകലാശാലയിലെയും വൈസ് ചാൻസലർമാരെ പുറത്താക്കി ഉന്നത വിദ്യാഭ്യാസ രംഗത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനുള്ള ഗവർണർ /സംഘ പരിവാർ അജണ്ട തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്ന് ഡിവൈഎഫ്ഐ(DYFI). ജനാധിപത്യത്തെ നോക്കുകുത്തിയാക്കി ഭരണഘടനയെ അട്ടിമറിച്ച് തനിക്കെന്തോ വലിയ അധികാരം ഉണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നതെന്നും ഡിവൈഎഫ്ഐ ആരോപിച്ചു.

കേരള നിയമസഭ പാസാക്കിയ നിയമങ്ങള്‍ക്കനുസൃതമായാണ്‌ കേരളത്തിലെ സര്‍വ്വകലാശാലകളില്‍ വൈസ്‌ ചാന്‍സിലര്‍മാരെ നിയമിച്ചത്. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുവാനുള്ള വിവിധ പദ്ധതികളുമായി സർവ്വകലാശാലകൾ മുന്നോട്ട് പോവുകയാണ്.

ഇന്ത്യയിൽ തന്നെ NAAC ഗ്രേഡിങ്ങിൽ ഉയർന്ന് നിൽക്കുന്നവയാണ് നമ്മുടെ സർവ്വകലാശാലകൾ . ഇങ്ങനെ രാജ്യത്തിന് മാതൃകയാവുന്ന സർവ്വകലാശാലകളെ കേവല രാഷ്ട്രീയ അജണ്ട വെച്ച് തകർക്കാനുള്ള ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ സ്ഥാപിതമായ സർവ്വകലാശാലകളുടെ സ്വയംഭരണാവകാശവും മറ്റും ഇല്ലാതാക്കി
ജനാധിപത്യത്തെ നോക്കുകുത്തിയാക്കി ഭരണഘടനയെ അട്ടിമറിച്ച് തനിക്കെന്തോ വലിയ അധികാരം ഉണ്ടെന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് ഗവർണർ നടത്തുന്നത്.

ഭരണഘടനാ വിരുദ്ധമായി മാത്രം പ്രവർത്തിക്കുന്ന ഗവർണ്ണറെ പിൻവലിച്ച് ഭരണഘടനാ മൂല്യങ്ങൾ ഉയർത്തി പിടിക്കാൻ രാഷ്ട്രപതി ഇടപെടണമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News