NGO Union: സർവ്വകലാശാലകളെ തകർക്കാനുളള ആസൂത്രിത നീക്കത്തെ ചെറുക്കുക: എൻ ജി ഒ യൂണിയൻ

ഉന്നതമായ ജനാധിപത്യ ബോധത്തിൻറെയും അക്കാദമിക നിലവാരത്തിൻറെയും കേന്ദ്രമായ കേരളത്തിലെ സർവ്വകാലാശാലകളെ തകർക്കാനുളള ആസൂത്രിത നീക്കത്തെ ചെറുക്കണമെന്ന് എൻ ജി ഒ യൂണിയൻ(ngo union) 59-ാം സംസ്ഥാന സമ്മേളനം ആഹ്വാനം ചെയ്തു. കേരളത്തിലെ സർവ്വകലാശാലയിലെ 9 വൈസ്ചാൻസലർമാരോടും രാജിവെയ്ക്കാനുളള ഗവർണറുടെ നിർദ്ദേശം എല്ലാ ജനാധിപത്യസീമകളെയും ലംഘിക്കുന്നതാണ്.

കേരള സർവ്വകലാശാല വൈസ്ചാൻസലറുടെ നിയമനത്തിനുളള സർച്ച് കമ്മറ്റിയിൽ ഏകപക്ഷീയമായി പ്രതിനിധികളെ നോമിനേറ്റ് ചെയ്തും, സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്തതിനാൽ 15 അംഗങ്ങളെ അയോഗ്യരാക്കിയും ഗവർണർ സ്വീകരിച്ച തെറ്റായ നടപടിയുടെ തുടർച്ചയായാണ് പുതിയ തീരുമാനം.

വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുളള സംഘപരിവാർ അജണ്ടകൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കുന്ന കേരളത്തിൻറെ നീക്കത്തെ തകർക്കാനും കേരളം മുന്നോട്ടു വയ്ക്കുന്ന മതനിരപേക്ഷ വിദ്യാഭ്യാസ മാതൃകയെ ഇല്ലാതാക്കാനുമുളള ബോധപൂർവ്വമായ നീക്കം അപലപനീയമാണ്. നിയമസഭ പാസ്സാക്കിയ നിയമങ്ങളുടെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന സർവ്വകലാശാലകളെ സംഘപരിവാർ ഗൂഡാലോചനയുടെ ഭാഗമായി തകർക്കാനുളള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം അനിവാര്യമാണ്.

വിദ്യാഭ്യാസത്തിൻറെ മതനിരപേക്ഷതാ ഉളളടക്കം സംരക്ഷിക്കുന്നതിനും സർവ്വകാലാ ശാലകളുടെ ജനാധിപത്യപരമായ അക്കാദമിക സ്വയംഭരണം സംരക്ഷിക്കുന്നതിനും യോജിച്ച പോരാട്ടം അനിവാര്യമാണെന്നും എൻ ജി ഒ യൂണിയൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here