Soldier: സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച കെ വി അശ്വിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു

അരുണാചല്‍ പ്രദേശില്‍(arunachal pradesh) സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശിയായ സൈനികൻ(soldier) കെ വി അശ്വിന്റെ മൃതദേഹം ജന്മനാട്ടിലെത്തിച്ചു. ഞായറാഴ്ച രാത്രി 7 മണിയോടെയാണ് ആസാമിൽ നിന്ന് ഹൈദരാബാദ് വഴി അശ്വിന്റെ മൃതദേഹം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചത്.

എ ഡി എം – കെ കെ ദിവാകാരന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ മൃതദേഹം ഏറ്റുവാങ്ങി പുഷ്പചക്രം സമർപ്പിച്ചു. ഉന്നത സൈനികോദ്യോഗസ്ഥരും പൊലീസുദ്യോഗസ്ഥരും അന്തിമോപചാരമർപ്പിച്ചു.

തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലൻ, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡൻ്റ് സി.വി. പ്രമീള തുടങ്ങിയവർ വിമാനത്താവളത്തിൽ നിന്നും ആംബുലൻസിനെ അനുഗമിച്ചു. രാവിലെ 9 മണി മുതൽ കിഴക്കേ മുറി പൊതുജന വായനശാലയിൽ പൊതുദർശനം നടക്കും. തുടർന്ന് വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കരിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News