Mammootty: ഈ വലിയ മനുഷ്യനെ ഇങ്ങനെ കാണുന്നത് തന്നെ സന്തോഷമാണ്; വിരാടിന്റേത് ഒരു ക്ലാസിക് പ്രകടനം; പ്രശംസിച്ച് മമ്മൂട്ടി

ടി20(t20) ക്രിക്കറ്റ് ലോകകപ്പിലെ(cricket world cup) സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ജയം നേടിയ ഇന്ത്യന്‍ ടീമിനെയും വിജയത്തിന് ചുക്കാൻ പിടിച്ച വിരാട് കോഹ്‍ലി(virat kohli)യെയും അഭിനന്ദിച്ച് നടൻ മമ്മൂട്ടി. പാകിസ്ഥാന്‍ ബൗളര്‍മാരെയെല്ലാം തച്ചുതകര്‍ത്ത് പുറത്താകാതെ 82 റണ്‍സാണ് താരം സ്വന്തമാക്കിയത്.

വിരാടിനെ ഇത്തരത്തില്‍ കാണുന്നത് തന്നെ ഒരു പ്രത്യേക സന്തോഷമാണെന്നും താന്‍ കണ്ടത് ഒരു ക്ലാസിക് പ്രകടനമാണെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. ‘എന്തൊരു ആവേശകരമായ മത്സരം എനിക്ക് കടിക്കാന്‍ ഇനി നഖമൊന്നും ഉണ്ടെന്ന് തോന്നുന്നില്ല. കോഹ്ലിയും ഇന്ത്യയും നന്നായി. പരമ്പരയിലുടനീളം മികച്ച ഫോം തുടരുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീം’, എന്ന് ദുല്‍ഖറും തന്റെ സാമൂഹ്യമാധ്യമത്തിൽ കുറിച്ചു.

അവസാന പന്തു വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ പാകിസ്ഥാനെ നാല് വിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 53 പന്തുകള്‍ നേരിട്ട് ആറ് ഫോറും നാല് സിക്സും സഹിതം 82 റണ്‍സ് വാരി കോഹ്ലി പുറത്താകാതെ നിന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News