Pinarayi Vijayan: സംസ്ഥാനത്തെ 9 വി സി മാരും ഇന്ന് രാജിവയ്ക്കണമെന്ന് ഗവര്‍ണര്‍; മുഖ്യമന്ത്രിയുടെ നിര്‍ണ്ണായക വാര്‍ത്താ സമ്മേളനം ഇന്ന്

സംസ്ഥാനത്തെ 9 സര്‍വകലാശാലകളിലെ വിസിമാരോട് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ട സംഭവത്തെ നിയമപരമായി നേരിടാനുറച്ച് സര്‍ക്കാര്‍. ഇന്ന് രാവിലെ 11.30നകം രാജി വയ്ക്കണമെന്നാണ് ഗവണറുടെ അന്ത്യശാസനം. ഇന്ന് തന്നെ താല്‍ക്കാലിക വിസിമാരെ ഈ സര്‍വ്വകലാശാലകളില്‍ നിയമിക്കാനുമാണ് ഗവര്‍ണറുടെ നീക്കം. രാവിലെ വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കും.

സര്‍വ്വകലാശാലകളുടെ തലപ്പത്തേക്ക് ആര്‍എസ്എസുകാരെ നിയോഗിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഈ നടപടി എന്നാണ് വിലയിരുത്തല്‍. കേരള അടക്കമുള്ള 9 സര്‍വകലാശാലകളിലെ വിസിമാരോട് ഇന്ന് രാവിലെ 11:30 നകം രാജിവയ്ക്കാനാണ് ഗവര്‍ണര്‍ അന്ത്യശാസനം നല്‍കിയിരിക്കുന്നത്. എന്നാല്‍, വിഷയത്തെ നിയമപരമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി ഭരണഘടനാ വിദഗ്ധരുമായി സര്‍ക്കാര്‍ വൃത്തങ്ങള്‍ കൂടിയാലോചന നടത്തി. രാവിലെ പത്തരയ്ക്ക് പാലക്കാട് മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കും. രാജിവെക്കേണ്ടതില്ല എന്ന ഉറച്ച നിലപാടിലാണ് ഈ 9 സര്‍വ്വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാര്‍.

അതേസമയം, 9 സര്‍വ്വകലാശാലകളിലും ഇന്ന് തന്നെ ബദല്‍ സംവിധാനം ഏര്‍പ്പെടുത്താനുള്ള നടപടികളും ഗവര്‍ണര്‍ സജ്ജമാക്കി. ഇവിടങ്ങളില്‍ താല്‍ക്കാലിക വിസിമാരെ നിയമിച്ചു ഇന്ന് തന്നെ ഉത്തരവിറക്കാനാണ് ഗവര്‍ണറുടെ നീക്കം. സര്‍വ്വകലാശാല നിയമവും ചട്ടങ്ങളും കാറ്റില്‍പ്പറത്തിയാണ് ഗവര്‍ണറുടെ നടപടി എന്നതാണ് വിലയിരുത്തല്‍ . സംസ്ഥാനത്തെ സര്‍വ്വകലാശാലകളെ ആദ്യം ഒറ്റയ്ക്കായി, പിന്നീട് സര്‍ക്കാരിനെ , ഇപ്പോള്‍ സര്‍വകലാശാലകളെ കൂട്ടത്തോടെ . ഈ രീതിയിലാണ് ഗവര്‍ണറുടെ പ്രതികാര നടപടികള്‍ പുരോഗമിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News