Punnapra: പുന്നപ്ര വയലാര്‍ വാരാചരണത്തിന്റ ഭാഗമായ് പുന്നപ്ര സമരഭൂമിയില്‍ പുഷ്പാര്‍ച്ചന നടന്നു

പുന്നപ്ര വയലാര്‍ വാരാചരണത്തിന്റ ഭാഗമായ് പുന്നപ്ര സമരഭൂമിയില്‍ പുഷ്പാര്‍ച്ചന നടന്നു.നാടിന്‍ മോചനത്തിനായി നിറതോക്കിനുമുന്നില്‍ അടരാടി ജീവത്യാഗം ചെയ്ത രണധീരരുടെ വീരസ്മരണയില്‍ പുന്നപ്ര സമരഭൂമി ത്രസിച്ചു. പോരാളികള്‍ ചുടുചോരയിലെഴുതിയ വീരേതിഹാസത്തിന്റെ എഴുപത്താറാമാണ്ടില്‍ സമരോത്സുകതയുടെ അഗ്‌നിസന്ദേശവുമായി ആയിരങ്ങള്‍ ഓര്‍മപുതുക്കി.

വാര്‍ഡുതല വാരാചരണ കമ്മറ്റികളുടെ നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചെറുജാഥകള്‍ സമരഭൂമിയിലെത്തി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മുതിര്‍ന്ന നേതാവ് ജി സുധാകരന്‍, ജില്ല സെക്രട്ടറി നാസര്‍, സിപിഐ ജില്ല സെക്രട്ടറി ടി ജെ ആഞ്ചലോസ്, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം എച്ച് സലാം എംഎല്‍എ, തുടങ്ങീവര്‍ പങ്കെടുത്തു. സമരഭൂമി നഗറില്‍ ചേര്‍ന്ന രക്തസാക്ഷി അനുസ്മരണ സമ്മേളത്തില്‍ സിപിഐ എം, സിപിഐ ജില്ലാ സെക്രട്ടറിമാരായ ആര്‍ നാസര്‍, ടി ജെ ആഞ്ചലോസ് എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി.

വിവിധ പഞ്ചായത്തുകളില്‍ നിന്ന് ചെറുപ്രകടനങ്ങളായെത്തിയും പുഷ്പാര്‍ച്ചന നടത്തി. പകല്‍ മൂന്നിന് രക്തസാക്ഷി മണ്ഡത്തില്‍ നിന്ന് ദീപശിഖാറിലേ ഉണ്ടായി. പുഷ്പാര്‍ച്ചനയും നടത്തി. വൈകിട്ട് ചേര്‍ന്ന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനംചെയ്തു. പുന്നപ്ര-വയലാര്‍ രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടിലെ രക്തസാക്ഷി കുടീരങ്ങളിലും പുഷ്പ്പാര്‍ച്ചന ഉണ്ടായി. അനുസ്മരണ സമ്മേളനവും നടന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here