Kollam: പൊലീസിന്റെ മതിപ്പും വിശ്വാസവും തകര്‍ക്കുന്ന ഒറ്റപ്പെട്ട സംഭവമാണ് കിളികൊല്ലൂരിലേത്: എസ്. സുദേവന്‍

കിളിക്കൊല്ലൂരില്‍ സൈനികന് പൊലീസ് മര്‍ദ്ദനമേറ്റ സംഭവം പൊലീസിന്റെ മതിപ്പും വിശ്വാസവും തകര്‍ക്കുന്ന ഒറ്റപ്പെട്ട സംഭവമാണ് സിപിഎം ജില്ലാ സെക്രട്ടറി എസ്. സുദേവന്‍. സത്യസന്ധമായ അന്വേഷണം നടത്തി കുറ്റവാളികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും സുദേവന്‍ ആവശ്യപ്പെട്ടു. ഇത് സംമ്പന്ധിച്ച് ഈ മാസം 27 ന് സിപിഎം മൂന്നാംകുറ്റിയില്‍ വിശദീകരണയോഗം നടത്തുമെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു.

കൊല്ലം കിളികൊല്ലൂരില്‍ സൈനികനെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ രംഗത്തെത്തിയിരുന്നു. പൊലീസിലെ ചില ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നുവെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് പറഞ്ഞത്. കുറ്റക്കാരായ മുഴുവന്‍ ആളുകളേയും മാതൃകാപരമായി ശിക്ഷിക്കണം. ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥന്‍ വിചാരിച്ചാല്‍ ഇവരെ രക്ഷപ്പെടുത്താന്‍ സാധിക്കില്ലെന്നും ഡിവൈഎഫ്‌ഐ വിഷയത്തില്‍ ശക്തമായ ഇടപെടല്‍ നടത്തിയതായും വി.കെ.സനോജ് പറഞ്ഞു. പൊലീസ് മര്‍ദ്ദനത്തിന് ഇരയായ വിഘ്‌നേഷിനെ സനോജ് വീട്ടിലെത്തി കണ്ടിരുന്നു. കഴിഞ്ഞ ദിവസം കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ചും സംഘടിപ്പിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here