John Brittas: കേരളത്തിലെ സര്‍വ്വകലാശാലകള്‍ ഫാസിസ്റ്റ് ശക്തികള്‍ കയ്യടക്കാന്‍ അനുവദിക്കാതിരിക്കാന്‍ ഒന്നിച്ച് നിന്നെ മതിയാകൂ: ജോണ്‍ ബ്രിട്ടാസ് എം പി

കേരളത്തിലെ സര്‍വ്വകലാശാലകളിലെ 9 വൈസ് ചാന്‍സിലര്‍മാരോട് രാജിവെക്കാനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം ജനാധിപത്യ വിരുദ്ധമാണെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള അജണ്ടകളാണ് സംഘപരിവാര്‍ രാജ്യത്ത് ഉടനീളം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ കേരളവും ,കേരള ജനതയും ഒറ്റക്കെട്ടായി നില്‍ക്കും എന്നറിയാവുന്നതില്‍ നിന്നുണ്ടാകുന്ന അജണ്ട ആയാണ് ഈ ആവശ്യത്തെ നമ്മള്‍ മനസിലാക്കേണ്ടതെന്നും ജോണ്‍ ബ്രിട്ടാസ് എം പി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.കേരളത്തിലെ സര്‍വ്വകലാശാലകള്‍ ഫാസിസ്റ്റ് ശക്തികള്‍ കയ്യടക്കാന്‍ അനുവദിക്കാതിരിക്കാന്‍ ഒന്നിച്ച് നിന്നെ മതിയാകൂവെന്നും അദ്ദേഹം തന്റെ കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കേരളത്തിലെ സര്‍വ്വകലാശാലകളിലെ 9 വൈസ് ചാന്‍സിലര്‍മാരോട് രാജിവെക്കാനുള്ള ഗവര്‍ണറുടെ നിര്‍ദ്ദേശം എത്രമാത്രം ജനാധിപത്യ വിരുദ്ധമാണ്

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലുയര്‍ത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചിരിക്കുമ്പോള്‍ ,കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല മുന്നേറ്റത്തിന്റെ പുതിയ പടവുകളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ക്കനുസൃതമായി നിയമിതരായവരോട് ഇറങ്ങിപ്പോകൂ എന്ന് ഗവര്‍ണര്‍ ആവശ്യപ്പെടുന്നത്.

വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള അജണ്ടകളാണ് സംഘപരിവാര്‍ രാജ്യത്ത് ഉടനീളം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ കേരളവും ,കേരള ജനതയും ഒറ്റക്കെട്ടായി നില്‍ക്കും എന്നറിയാവുന്നതില്‍ നിന്നുണ്ടാകുന്ന അജണ്ട ആയാണ് ഈ ആവശ്യത്തെ നമ്മള്‍ മനസിലാക്കേണ്ടത്.

കേരളത്തിലെ സര്‍വ്വകലാശാലകള്‍ ഫാസിസ്റ്റ് ശക്തികള്‍ കയ്യടക്കാന്‍ അനുവദിക്കാതിരിക്കാന്‍ ഒന്നിച്ച് നിന്നെ മതിയാകൂ. നമ്മള്‍ ഇതിനെയും ചെറുത്ത് തോല്പ്പിക്കുക തന്നെ ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News