നിയമപ്രകാരം നിയമിതരായ ഒമ്പത് വൈസ് ചാന്‍സലര്‍മാരോട് രാജിവയ്ക്കണമെന്ന ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിട്ടത് സംഘപരിവാറിന്റെ ആഗ്രഹപ്രകാരം എന്ത് ജനാധിപത്യവിരുദ്ധ നടപടിയും എടുക്കും എന്നതാണ് വ്യക്തമാക്കുന്നതാണെന്ന് എം എ ബേബി. സംഘപരിവാറിനു വേണ്ടി നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അരാജകത്വം ഉണ്ടാക്കാം എന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ വിചാരിക്കുന്നതെങ്കില്‍ അത് അനുവദിക്കാനാവില്ലെന്നും എം എ ബേപി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
നിയമപ്രകാരം നിയമിതരായ ഒമ്പത് വൈസ് ചാന്‍സലര്‍മാരോട് നാളെ രാവിലെ പതിനൊന്നരയ്ക്കുള്ളില്‍ രാജിവയ്ക്കണമെന്ന് കേരള ഗവര്‍ണര്‍ ശ്രീ ആരിഫ് മുഹമ്മദ് ഖാന്‍ ഉത്തരവിട്ടത് സംഘപരിവാറിന്റെ ആഗ്രഹപ്രകാരം അദ്ദേഹം എന്ത് ജനാധിപത്യവിരുദ്ധ നടപടിയും എടുക്കും എന്നതാണ് വ്യക്തമാക്കുന്നത്.
നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ബഹുമാന്യരായ പണ്ഡിതരാണ് സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാര്‍ ആവുന്നത്. വിദ്യാഭ്യാസത്തോടും അറിവിനോടും ബഹുമാനമുള്ളവര്‍ ഈ സ്ഥാനത്തെ ബഹുമാനിക്കും. പണ്ഡിതവരേണ്യനായ പ്രൊഫ. ഇര്‍ഫാന്‍ ഹബീബിനോട് ആരിഫ് മുഹമ്മദ് ഖാന്‍ കാണിച്ച നിന്ദ , അറിവുള്ളവരോട് അദ്ദേഹത്തിനുള്ള പുച്ഛവും അപകര്‍ഷതയും വെളിപ്പെടുത്തി. അതേ അപകര്‍ഷതയാണ് കേരളത്തിലെ വൈസ് ചാന്‍സലര്‍മാരോട് ഗവര്‍ണര്‍ ഇപ്പോള്‍ കാണിക്കുന്നത്.
സംഘപരിവാറിനുവേണ്ടി നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് അരാജകത്വം ഉണ്ടാക്കാം എന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ വിചാരിക്കുന്നതെങ്കില്‍ അത് അനുവദിക്കാനാവില്ല.കേരളത്തിലെ യുവതയുടെ ഭാവിയുടെ പ്രശ്‌നം ആണിത്. ജനാധിപത്യകേരളം എന്ത് വില കൊടുത്തും ഈ ജനാധിപത്യ വിരുദ്ധ നീക്കത്തെ ചെറുക്കും.
ADVERTISEMENT
Get real time update about this post categories directly on your device, subscribe now.