Pinarayi Vijayan: ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്യുകയാണ് ആരിഫ് മുഹമ്മദ് ഖാന്‍: മുഖ്യമന്ത്രി പിണറായി വിജയന്‍

ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്യുകയാണ് ആരിഫ് മുഹമ്മദ് ഖാനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് കാര്യങ്ങള്‍ നടക്കുന്നത് ഭരണഘടനയും നിയമവും കീഴ് വഴക്കവും അനുസരിച്ചാണെന്നും അതിനു വിരുദ്ധമായി ചെയ്യുമ്പോള്‍ സ്വാഭാവികമായ പ്രതികരണം ഉണ്ടാവുമെന്നും അസ്വാഭാവികമായ തിടുക്കമാണ് ചാന്‍സലര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെ അധികാരത്തിലേക്ക് കടന്നു കയറുകയാണ് ഗവര്‍ണറെന്നും അമിതാധികാര പ്രയോഗങ്ങള്‍ അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ഭരണഘടനയുടെ അന്തസ് സംരക്ഷിക്കേണ്ട പദവിയാണ് ഗവര്‍ണ്ണര്‍. ഗവര്‍ണര്‍ സംഘ്പരിവാര്‍ ചട്ടുകമായി പ്രവര്‍ത്തിക്കുന്നു. നശീകരണ സ്വഭാവമുള്ള നിലപാടാണ് ഗവര്‍ണര്‍ക്ക് നിയമനങ്ങള്‍ ചട്ട വിരുദ്ധമായാണ് നടന്നതെങ്കില്‍ പ്രഥമ ഉത്തരവാദി ഗവര്‍ണറാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News