ഗവര്‍ണ്ണര്‍ക്ക് എതിരെ നിയമ നടപടിക്ക് വിസിമാരുടെ നീക്കം; നിയമവിദഗ്ധരുമായി കൂടിക്കാഴ്ച്ച നടത്തും

ഗവര്‍ണറുടെ അന്ത്യശാസനത്തെ എതിര്‍ത്ത് സര്‍വ്വകലാശാല വി.സിമാര്‍ ഹൈക്കോടതിയെ സമീപിക്കും. ഗവര്‍ണറുടെ നടപടിയെ നിയമപരമായി നേരിടാനാണ് വി.സിമാരുടെ തീരുമാനം. വി.സിമാര്‍ നിയമവിദഗ്ധരുമായും കൂടിക്കാഴ്ച് നടത്തും. ഇന്ന് കൊച്ചിലാണ് നിയമവിദഗ്ധരുമായുള്ള കൂടിക്കാഴ്ച.

കേരള, കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലയിലെ വി.സിമാരാണ് ഇന്ന് കൊച്ചിയില്‍ എത്തിച്ചേരുക. ഇവരുടെ സ്റ്റാന്‍ഡിങ് കൗണ്‍സിലര്‍മാരെല്ലാം കൊച്ചിയിലാണുള്ളത്. ഇവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും ഗവര്‍ണറുടെ അസാധാരണ നടപടിയെ എതിര്‍ത്ത് വി.സിമാര്‍ ഹൈക്കോടതിയെ സമീപിക്കുക. കണ്ണൂര്‍ വി.സി ഗോപിനാഥ് രവീന്ദ്രന്‍, കാലിക്കറ്റ് സര്‍വകലാശാല വി.സി എം.കെ ജയരാജന്‍, കേരള സര്‍വകലാശാല വി.സി വി.പി മഹാദേവന്‍ പിള്ള എന്നിവരാണ് നിലവില്‍ ഹൈക്കോടതിയെ സമീപിക്കുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel