Pinarayi Vijayan: ഗവര്‍ണര്‍ സംഘപരിവാറിന്റെ ചട്ടുകമാണ്: മുഖ്യമന്ത്രി പിണറായി വിജയന്‍

ഗവര്‍ണര്‍ സംഘ്പരിവാറിന്റെ ചട്ടുകമാണെന്നും നശീകരണ ബുദ്ധിയോടെയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍. ഇല്ലാത്ത അധികാരം ഉപയോഗിച്ചു കളയാമെന്ന് ഗവര്‍ണര്‍ കരുതരുടെന്നും മുഖ്യമന്ത്രി ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ചു. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ഭരണത്തെ അട്ടിമറിക്കുകയാണ് ഗവര്‍ണറെന്നും ഏകപക്ഷീയ നീക്കമാണ് ഗവര്‍ണര്‍ നടത്തുന്നതെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

സ്വാഭാവിക നീതി നിഷധമാണ് ഗവര്‍ണര്‍ നടത്തുന്നതെന്നും വിസിയെ നീക്കുന്നതിന് നടപടിക്രമങ്ങളുണ്ട്, മോശം പെരുമാറ്റമോ ഫണ്ടു തിരിമറിയോ പോലുള്ള കാര്യങ്ങളുണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭ പാസാക്കുന്ന ബില്ലുകളും ഓര്‍ഡിനന്‍സുകളും പിടിച്ചു വെയ്ക്കുന്നതില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും 11 ഓര്‍ഡിനന്‍സുകള്‍ ലാപ്‌സായി എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തന്നില്‍ അര്‍പ്പിതമായ ഭരണാഘടനാപരമായ ഉത്തരവാദിത്തമാണോ ഇതെന്ന് ഗവര്‍ണര്‍ ചിന്തിക്കണമെന്നും ബില്ലുകള്‍ ഒപ്പുവെക്കില്ലെന്നത് ഭരണഘടനക്കെതിരാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News