ഫാറൂഖ് അബ്ദുള്ള തലസ്ഥാനത്ത്‌

ജമ്മുകശ്മീര്‍(jammukashmir) മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള(farooq abdullah) തലസ്ഥാനത്തെത്തി. വ്യവസായ പ്രമുഖനായ അലക്സാണ്ടര്‍ പ്രിന്‍സ് വര്‍ഗീസിന്റെ മകള്‍ പര്‍വീണയുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഫാറൂഖ് അബ്ദുള്ള ഉള്‍പ്പെടുന്ന സംഘം എത്തിയത്. ഇന്ന് വൈകിട്ട് 3.30-ന് നാലാഞ്ചിറ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലാണ് വിവാഹം. വൈകിട്ട് 6.30-ന് കവടിയാറിലെ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തുന്ന വിവാഹസത്കാരത്തിലും ഫാറൂഖ് അബ്ദുള്ള പങ്കെടുക്കും.

തുടര്‍ന്ന് രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനൊപ്പം വിരുന്നിലും പങ്കെടുക്കും. ജമ്മു കശ്മീര്‍ മുന്‍ നിയമസഭാ സ്പീക്കര്‍ മുബാറക് ഗുല്‍, ജസ്റ്റിസ് ഖാന്‍ തുടങ്ങിയവരും ഫാറൂഖ് അബ്ദുള്ളയ്ക്കൊപ്പമുണ്ട്.
കശ്മീര്‍ ടു കേരള ഫൗണ്ടേഷനുമായുള്ള ബന്ധത്തിലാണ് സംഘമെത്തിയത്. ഫൗണ്ടേഷന്റെ ദേശീയ പ്രസിഡന്റാണ് അലക്സാണ്ടര്‍ പ്രിന്‍സ് വൈദ്യന്‍. ഫാറൂഖ് അബ്ദുള്ള നാളെ പുലര്‍ച്ചെ മടങ്ങും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News