Qatar World Cup: ഖത്തർ ലോകകപ്പ്; ഉദ്ഘാടന വേദിയിലെത്തുന്ന സെലിബ്രിറ്റികൾ ആരൊക്കെ? ഉറ്റുനോക്കി ആരാധകർ

ഖത്തർ ലോകകപ്പിന്റെ(qatar world cup) ഉദ്ഘാടനച്ചടങ്ങിന്റെ സസ്പെൻസിലാണ് ഇപ്പോൾ കാൽപ്പന്ത് കളി ലോകം. ഉദ്ഘാടന വേദിയിൽ ആടിത്തിമിർക്കാൻ സെലിബ്രിറ്റികൾ ആരൊക്കെയെത്തുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. നവംബർ 20 ന് അൽബായ്ത്ത് സ്റ്റേഡിയത്തിലാണ് ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങുകൾ അരങ്ങേറുക.

ലോക ഫുട്ബോളിലെ ഏറ്റവും വലിയ ചടങ്ങ്അവിസ്മരണീയമാക്കാനുള്ള അവസാനവട്ടഒരുക്കങ്ങളിലാണ് ഗൾഫ് രാജ്യം. ഉദ്ഘാടന സമാപന ചടങ്ങുകളുടെ വിവരങ്ങൾ ഫിഫ പുറത്തുവിട്ടിട്ടില്ലെങ്കിലും പോപ്പ് സംഗീത രാജ്ഞി ഷാക്കിറയും ബ്രിട്ടീഷ് സംഗീത റാണി ഡുവാ ലിപയും ഉൾപ്പെടെയുള്ള സെലിബ്രിറ്റികളുടെ സാന്നിധ്യം ചടങ്ങുകളിലുണ്ടാകുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ലാലാലായിലൂടെയും വക്കാ വക്കാ വക്കായിലൂടെയും ആരാധകരെ കോരിത്തരിപ്പിച്ച ഷാക്കിറ അൽബായ്ത്ത് സ്റ്റേഡിയത്തിലെത്തിയാൽ കാൽപന്ത് കളി ആരാധകർക്ക് അത് അവിസ്മരണീയ അനുഭവമാകും.പോപ്പ് ലോകത്തെ പുത്തൻ സെൻസേഷനും ബ്രിട്ടീഷ് സംഗീത രാജ്‌ഞിയുമായ ഡുവാ ലിപയും ഷാക്കിറക്കൊപ്പം വേദി പങ്കിടും.

രണ്ടു പേരും ഉദ്ഘാടന വേദിയിൽ അണിനിരക്കുന്ന ചടങ്ങ് നാടെങ്ങുമുള്ള കാൽപന്ത് കളി ആരാധകരെ ആവേശത്തിന്റെ പരകോടിയിലെത്തിക്കും. ജനപ്രിയ കൊറിയൻ പോപ്പ് ഗ്രൂപ്പായ ബിടിഎസ് അംഗങ്ങളും ഉദ്ഘാടന ചടങ്ങിൽ ആടിപ്പാടിത്തിമിർക്കാനെത്തും. ഏതായാലും അറബ് നാട് ഇതാദ്യമായി ആതിഥേയത്വം വഹിക്കുന്ന ഖത്തർ ലോകകപ്പിലെ ഉദ്ഘാടനച്ചടങ്ങുകൾ സംബന്ധിച്ച്, ഫിഫയുടെ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണ് ആരാധക ലക്ഷങ്ങൾ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here