R Bindhu: ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കാം എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് വ്യാമോഹം മാത്രം: മന്ത്രി ആര്‍ ബിന്ദു

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല മികവ് കാട്ടുന്ന സാഹചര്യത്തില്‍ മേഖലയെ ബോധപൂര്‍വ്വം അസ്ഥിരപ്പെടുത്താനാണ് ഗവര്‍ണറുടെ നീക്കമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഉന്നത വിദ്യാഭ്യാസ മേഖലയെ നാഥനില്ല കേന്ദ്രമാക്കി മാറ്റാനാണ് ശ്രമമെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു

വി സി മാരെ പിന്‍വലിക്കാനുള്ള തീരുമാനം സര്‍വകലാശാലകളെ പ്രതിസന്ധിയിലാഴ്ത്തുന്നതെന്നും സംസ്ഥാനത്തെ മനപൂര്‍വം ഇകഴ്ത്തിക്കാട്ടുന്ന സമീപനമാണ് ഗവര്‍ണറുടേതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.നാടിനെ അപമാനിക്കുന്ന പ്രസ്താവനങ്ങളാണ് ഗവര്‍ണര്‍ നടത്തുന്നത്, ഞങ്ങളാരും അദ്ദേഹത്തെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയിട്ടില്ല, ജനങ്ങള്‍ തെരഞ്ഞെടുത്ത് മന്ത്രിസ്ഥാനത്ത് എത്തിയവരാണ് ഞങ്ങള്‍, അക്കാദമിക് മികവുള്ള വൈസ് ചാന്‍സിലര്‍ മാരെ വിരട്ടി ഓടിക്കാന്‍ ശ്രമിക്കുന്നു, ഗവര്‍ണറുടെ നിലപാട് തീര്‍ത്തും ഖേദകരമാണെന്നും മന്ത്രി പറഞ്ഞു

കഠിനാധ്വാനം ചെയ്താണ് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മാറ്റം കൊണ്ടുവരുന്നത്. ആര്‍എസ്എസിനോട് കൂടിയാലോചിച്ചാണ് എന്തൊക്കെ ചെയ്യണം എന്നതില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കുന്നത്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഗവര്‍ണര്‍ ഇടപെടുന്നത്. സംഘപരിവാര്‍ പ്രതിനിധികളെ സര്‍വകലാശാല തല്ലപ്പത്തിരുത്തി മതേതരത്വം തകര്‍ക്കാന്‍ ആണ് നീക്കമെങ്കില്‍ അതിനെ എന്തു വില കൊടുത്തും ചെറുക്കും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പിന്നോട്ടടിക്കാം എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് വ്യാമോഹം മാത്രം. കടുംകൈ ചെയ്യുന്നതില്‍ നിന്ന് ഗവര്‍ണര്‍ പിന്‍വാങ്ങണം- ആര്‍ ബിന്ദു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here