എഴുത്തോല ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി

നടൻ ശങ്കർ നിർമ്മിച്ച് നവാഗതനായ സുരേഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന എഴുത്തോല എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഒക്ടോബർ ഏഴാം തിയതിയോടെ ചിത്രീകരണം ആരംഭിച്ച സിനിമയുടെ ലൊക്കേഷൻ ചാലക്കുടിയും പരിസര പ്രദേശങ്ങളുമായിരുന്നു. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം സംസാരിക്കുന്ന ചിത്രം, കേരളത്തിലെ വിദ്യാഭ്യാസ രീതിയിൽ വന്നിട്ടുള്ള മാറ്റങ്ങളെ കുറിച്ചും, കേരളത്തിന്റെ പാരമ്പര്യ വിദ്യാഭ്യാസ രീതിയായ നിലത്തെഴുത്തിനെ കുറിച്ചുമാണ് ചർച്ചചെയുന്നത് .

നിലത്തെഴുത്ത് എന്ന കേരളത്തിന്റെ തനത് വിദ്യാഭ്യാസ രീതിയെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യവും സിനിമയ്ക്കുണ്ട്. രണ്ടു കാലഘട്ടങ്ങളിലായാണ് സിനിമ കഥപറയുന്നത്. നിഷ സാരംഗ് ആണ് സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നിലത്തെഴുത്ത് ആശത്തിയായാണ് നിഷ സാരംഗ് ചിത്രത്തിൽ എത്തുന്നത്.

കൂടാതെ കൃഷ്ണപ്രസാദ്, ജയകൃഷ്ണൻ, പോളി വിൽ‌സൺ, ഹേമന്ത് മേനോൻ, സ്വപ്ന പിള്ള, സുന്ദർ പാന്ധ്യൻ തുടങ്ങി വലിയ താര നിര തന്നെ സിനിമയിലുണ്ട്. നിരവധി കുട്ടികളും സിനിമയുടെ ഭാഗമായിട്ടുണ്ട്. ശ്രീജിത്ത്‌ പച്ചേനിയാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റിംഗ് ഹരീഷ് മോഹൻ. ക്രീയേറ്റീവ് ഡയറക്ടർ പ്രശാന്ത് ഭാസി. മോഹൻ സിത്താര, പ്രശാന്ത് കർമ എന്നിവരാണ് സിനിമയിലെ പാട്ടുകൾക്ക് ഈണമിട്ടത്. കൈതപ്രം ദാമോദരൻ നമ്പൂതിരി, ബിലു പദ്മിനി നാരായൺ തുടങ്ങിയവർ ആണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്. ഒപ്പം മഹാകവി ഒളപ്പമണ്ണയുടെ ഒരു കവിതയും സിനിമയിൽ ഉണ്ട്. ബിജു കടവൂരാണ് സിനിമയുടെ പ്രൊഡക്ഷൻ കണ്ട്രോളർ. ഓഷിയോ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ നടൻ ശങ്കർ, സതീഷ് ഷേണായി എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News