വാഴക്കുലകളുമായി റോഷനും ഷൈൻ ടോമും; ‘മഹാറാണി’ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്ത്

റോഷൻ മാത്യു, ഷൈൻ ടോം ചാക്കോയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജി മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘മഹാറാണി’യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. മാർക്കറ്റിൽനിന്ന് വാഴക്കുലകളുമായി നടന്നുവരുന്ന റോഷൻ മാത്യുവും ഷൈൻ ടോം ചാക്കോയുമാണ് പോസ്റ്ററിലുള്ളത്. ഇവർക്കൊപ്പം ജോണി ആന്റണി, നിഷ സാരംഗ് എന്നിവരേയും പോസ്റ്ററിൽ കാണാം.

തിരക്കഥാകൃത്ത് രതീഷ് രവി ആണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയൊരുക്കുന്നത്. എസ്.ബി ഫിലിംസിന്റെ ബാനറിൽ സുജിത് ബാലൻ ആണ് നിർമാണം. ബാലു വർ​ഗീസ്, ഹരിശ്രീ അശോകൻ, ജാഫർ ഇടുക്കി, സുജിത് ബാലൻ, കൈലാഷ്, ഗോകുലൻ, അശ്വത് ലാൽ, രഘുനാഥ് പാലേരി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News