ലിജോ ജോസ് ചിത്രത്തിൽ ​ഗുസ്തിക്കാരനായി മോഹൻലാൽ? ഷൂട്ടിങ് ഉടൻ

മ്മൂട്ടിയെ നായകനാക്കി ഒരുക്കിയ നൻപകൽ നേരത്ത് മയക്കത്തിനു ശേഷം ലിജോ ജോസ് പെല്ലിശ്ശിരി മോഹൻലാലിനൊപ്പം സിനിമ ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ ചിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. ബി​ഗ് ബജറ്റിൽ ഒരുങ്ങുന്ന പിരിയഡ് ഫിലിമിൽ ​ഗുസ്തിക്കാരനായാവും മോഹൻലാൽ എത്തുക എന്നാണ് മൂവി അനലിസ്റ്റ് ആയ ശ്രീധർ പിള്ള ട്വീറ്റ് ചെയ്തത്.

ഒരു മിത്തിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് അടുത്തവർഷം ജനുവരിയിൽ ആരംഭിക്കും. രാജസ്ഥാനിലായിരിക്കും ഷൂട്ടിങ്. രാഷ്ട്രീയ നേതാവ് ഷിബു ബേബി ജോണാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

​ഗുസ്തിയോടുള്ള മോഹൻലാലിനുള്ള താൽപ്പര്യം മലയാളികൾക്ക് പരിചിതമാണ്. 1977ലെ കേരള സ്‌റ്റേറ്റ് റസലിങ് ചാമ്പ്യന്‍ഷിപ്പില്‍ അദ്ദേഹം വിജയിയായിട്ടുണ്ട്. ദേശിയ മത്സരത്തിലേക്ക് സെലക്ഷന്‍ ലങിച്ചെങ്കിലും അദ്ദേഹം സിനിമ തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത മോണ്‍സ്റ്റര്‍ ആണ് മോഹന്‍ലാലിന്റെ അവസാന ചിത്രം. കൂടാതെ ഷാജി കൈലാസിനൊപ്പമുള്ള എലോണ്‍ റിലീസിന് ഒരുങ്ങുകയാണ്. മമ്മൂട്ടിയും ലിജോ ജോസ് പല്ലിശ്ശേരിയും ഒന്നിക്കുന്ന നല്‍ പകല്‍ നേരത്ത് മയക്കം ഐഎഫ്എഫ്‌കെയിലൂടെയാണ് പ്രദര്‍ശനത്തിന് എത്തുക. മത്സരവിഭാഗത്തിലേക്കാണ് തെരഞ്ഞെടുത്തിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News