
1. നെയ്യ് – മുക്കാൽ കപ്പ്
പഞ്ചസാര പൊടിച്ചത് – ഒരു കപ്പ്
ബേക്കിങ് സോഡ – ഒരു നുള്ള്
2. മൈദ – ഒരു കപ്പ്
കടലമാവ് – രണ്ടു ചെറിയ സ്പൂൺ
റവ – ഒരു ചെറിയ സ്പൂൺ
ഏലയ്ക്കാപ്പൊടി – അര െചറിയ സ്പൂൺ
ജാതിക്കാപ്പൊടി (ആവശ്യമെങ്കിൽ) – ഒരു നുള്ള്
പാകം ചെയ്യുന്ന വിധം
∙ അവ്ൻ 1900Cൽ ചൂടാക്കിയിടുക.
∙ ഒരു ബേക്കിങ് ട്രേ മയം പുരട്ടി വയ്ക്കണം.
∙ നെയ്യും പഞ്ചസാര പൊടിച്ചതും ബേക്കിങ് സോഡയും ഒരു വലിയ പാത്രത്തിലാക്കി കൈ കൊണ്ടു നന്നായി യോജിപ്പിച്ചു ക്രീം പരുവമാക്കുക.
∙ ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കണം.
∙ ഈ മാവ് ചെറിയ ഉരുളകളായി ഉരുട്ടി കൈ കൊണ്ടു മെല്ലേ അമര്‍ത്തി, തയാറാക്കിയ ബേക്കിങ് ട്രേയിൽ അൽപം ഇടവിട്ടു നിരത്തുക.
∙ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ചു ബ്രൗൺ നിറമാകും വരെ 15 മിനിറ്റ് ബേക്ക് ചെയ്യണം.
∙ അവ്നിൽ നിന്നു പുറത്തെടുത്തു ചൂടാറുമ്പോൾ കരുകരുപ്പായി വരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here