KT Jaleel: മോഹൻ ഭഗവതിനെ കണ്ടശേഷമാണ് പ്രകടമായ ഭാവമാറ്റം ഗവർണറിൽ കണ്ടു തുടങ്ങിയത്: കെ ടി ജലീൽ

ഗവർണറുടേത് കൈവിട്ട കളിയാണെന്ന് കെ ടി ജലീൽ എംഎൽഎ. ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിനെ കണ്ടശേഷമാണ് പ്രകടമായ ഭാവമാറ്റം ഗവർണറിൽ കണ്ടു തുടങ്ങിയതെന്നും സർവകലാശാലകളുടെ തലപ്പത്ത് ആർ.എസ്.എസ് അനുകൂലികളെ അവരോധിക്കാനാണ് ഈ നീക്കമെന്നും കെടി ജലീൽ(kt jaleel) ഫേസ്ബുക്കിൽ കുറിച്ചു.

ഗവർണ്ണറുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളോട് വിയോജിച്ച മുസ്ലിം ലീഗ് നിലപാട് സ്വാഗതാർഹമാണെന്നും തലയിൽ ആൾപ്പാർപ്പില്ലാത്ത കോൺഗ്രസ്സ് നിലപാട്‌ ജനം പുച്ഛിച്ച് തള്ളുമെന്നും ജലീൽ രൂക്ഷമായി വിമർശിച്ചു.

ഫേസ്ബുക്ക് കുറിപ്പ്

ഗവർണ്ണറുടേത് കൈവിട്ട കളിയാണ്. ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതിനെ കണ്ടശേഷമാണ് പ്രകടമായ ഭാവമാറ്റം അദ്ദേഹത്തിൽ കണ്ടു തുടങ്ങിയത്. സർവകലാശാലകളുടെ തലപ്പത്ത് ആർ.എസ്.എസ് അനുകൂലികളെ അവരോധിക്കാനാണ് ഈ നീക്കം. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാവി പുതപ്പിച്ച് പീതവൽക്കരിക്കാനുള്ള ശ്രമം എന്തുവില കൊടുത്തും ജനാധിപത്യ മാർഗ്ഗേണ പ്രതിരോധിക്കണം.

കോൺഗ്രസ്സിന് ആർ.എസ്.എസ് വൽക്കരണത്തിൽ ശങ്കയില്ലാത്തത് സ്വാഭാവികം. അവർക്ക് ഹെഡ്ഗേവാറും ഗോൾവാൾക്കറും സവർക്കറും സ്വീകാര്യരാകുന്നതിൽ അൽഭുതമില്ല. കോൺഗ്രസ്സിൻ്റെ ‘ഭാരത് ജോഡോ യാത്ര’ ബാനറുകളിൽ സവർക്കർ ഇടം നേടിയത് യാദൃശ്ചികമല്ല. തീവ്ര ഹിന്ദുത്വത്തിൻ്റെ വക്താക്കളാകാൻ കോൺഗ്രസ്സ്, ബി.ജെ.പിയോട് മൽസരിക്കുകയാണ്. പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവനയെ ആ നിലക്ക് കണ്ടാൽ മതി.

ഗവർണ്ണറുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളോട് വിയോജിച്ച മുസ്ലിം ലീഗ് നിലപാട് സ്വാഗതാർഹമാണ്. തലയിൽ ആൾപ്പാർപ്പില്ലാത്ത കോൺഗ്രസ്സ് നിലപാട്‌ ജനം പുച്ഛിച്ച് തള്ളും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News