SFI: ഗവർണറുടെ തൊഴുത്തിൽ കെട്ടിയ പശുക്കളല്ല കേരളത്തിലെ സർവകലാശാലകൾ; എസ്എഫ്ഐ

ഗവർണർ(Governor) ആരിഫ് മുഹമ്മദ് ഖാന്റെ തൊഴുത്തിൽ കെട്ടിയ പശുക്കളല്ല കേരളത്തിലെ സർവകലാശാലകളെന്ന് എസ്എഫ്ഐ(sfi) സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുൽ ഗോപിനാഥ്. കേരള സർവകലാശാല ആസ്ഥാനത്ത് എസ്എഫ്ഐയുടെ പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗോകുൽ.

സർവ്വകലാശാല കവാടം ഉപരോധിച്ച് റോഡിൽ കുത്തിയിരിക്കുകയാണ് എസ്എഫ്ഐ പ്രവർത്തകർ. അധികാര ഗർവുള്ള കസേരകളുടെ കാലുകൾ ഒടിക്കാൻ എസ്എഫ്ഐ തയ്യാറാകുമെന്ന് ഗോകുൽ പറഞ്ഞു. സർക്കാരും ഗവർണറും ഗേറ്റിന് പുറത്തെന്ന മുദ്രാവകവുമായി മലയാള സർവകലാശാലയിലും എസ്എഫ്ഐ പ്രതിഷേധിച്ചു.

സർവകലാശാലാ വൈസ് ചാൻസലറുടെ രാജി ആവശ്യപ്പെട്ടുള്ള സർവകലാശാലകളിലെ സംഘപരിവാർ വത്കരണം ലക്ഷ്യം വച്ചുള്ള ഗവർണറുടെ തിട്ടൂരത്തിനെതിരെ SFI മലയാളസർവകലാശാല യൂണിറ്റ് കമ്മറ്റി പന്തംകൊളുത്തി പ്രതിഷേധം നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here