ഈ ആനക്കുട്ടിക്ക് ഇതിന്റെ വല്ല കാര്യവും ഉണ്ടായിരുന്നോ ? വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

ചെറിയ ജീവികളെ കാണുമ്പോള്‍, ഇവ നിസാരം എന്ന് കരുതി വെറുതെ അങ്ങോട്ട് കയറി ആക്രമിക്കാന്‍ പോകുന്ന വലിയ ജീവികള്‍ക്ക് ചിലപ്പോഴെങ്കിലും പണി കിട്ടാറുണ്ട്.  ഇപ്പോള്‍ ആനയ്ക്ക് ഒരു പക്ഷി നല്‍കുന്ന പാഠമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

പാറപ്പുറത്ത് ഇരിക്കുന്ന പക്ഷിയെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചതാണ് ആനയ്ക്ക് വിനയായത്. ഡോ. സാമ്രാട്ട് ഗൗഡയാണ് വീഡിയോ പങ്കുവെച്ചത്. തുമ്പിക്കൈയില്‍ വെള്ളമെടുത്ത് പക്ഷിയ്ക്ക് നേരെ ഒഴിച്ചാണ് ആന പ്രകോപിപ്പിച്ചത്.

ആന പിന്മാറാന്‍ തുടങ്ങിയപ്പോഴാണ് പക്ഷിയുടെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. പക്ഷിയുടെ കൊത്തേറ്റ് ആന രക്ഷപ്പെടുന്നതാണ് വീഡിയോയുടെ അവസാനം. അതിനിടെ പക്ഷിയുടെ കൊത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ആന പെടാപ്പാട് പെടുന്നതും വീഡിയോയില്‍ കാണാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News