NS Nusoor: ബിജെപി സംസ്ഥാന അധ്യക്ഷന്റെ പദവി ഗവർണർ തന്നെ ഏറ്റെടുക്കുന്നതാണ് ഇതിലും നല്ലത്: എന്‍എസ് നുസൂർ

കേരളത്തിന്റെ ഗവർണ്ണർ ആരിഫ് മുഹമ്മദ്‌ ഖാന്റെ(Aarif Muhammed Khan) നിലപാടുകൾ കഴിഞ്ഞ കുറച്ചു നാളുകളായി സംഘപരിവാർ നിയന്ത്രണത്തിലാണ് രാജ്ഭവൻ എന്ന് സ്ഥിരീകരിക്കുന്നതാണെന്ന് മുന്‍ യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ എന്‍എസ് നുസൂർ(NS Nusoor). സംസ്ഥാന സർക്കാരിന്റെ അധികാരങ്ങളെ ഇതുവരെ കേരളം കാണാത്ത തരത്തിൽ അട്ടിമറിക്കാൻ ശ്രമിക്കുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഫെഡറൽ സംവിധാനങ്ങളെ ഇല്ലാതാക്കുക എന്ന RSS നയം കേരളത്തിൽ നടപ്പാക്കാൻ ഗവർണ്ണറെ അനുവദിച്ചാൽ വരും നാളുകളിൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും.സർവ്വകലാശാലകളിൽ നടക്കുന്ന പല കാര്യങ്ങളും രാഷ്ട്രീയ താല്പര്യങ്ങൾക്ക് അതീതമാകണമായിരുന്നു.

അത് ആയുധമാക്കി ഗവർണ്ണർ നടത്തുന്ന നീക്കം സംഘപരിവാർ അജണ്ടയാണ് എന്നതിൽ സംശയമില്ല. ബിജെപി സംസ്ഥാന അധ്യക്ഷന്റെ പദവി അദ്ദേഹം തന്നെ ഏറ്റെടുക്കുന്നതാണ് ഇതിലും നല്ലതെന്നും എന്‍എസ് നുസൂർ ഫേസ്ബുക്കിൽ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here