വാട്ട്സ്ആപ്പിലേക്ക് ഇനി അവതാറും കൂടി

ഇനി  ഫേസ്ബുക്കിലെയും ഇൻസ്റ്റഗ്രാമിലെയും പോലെ വാട്ട്സ്ആപ്പിലും  അവതാർ ഫീച്ചർ ലഭിക്കും. അവതാർ ഫീച്ചർ നിലവിൽ വാട്ട്സ്ആപ്പ് ബീറ്റ ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങി. ഒരു പ്രൊഫൈൽ ഫോട്ടോയായി ഉപയോ​ഗിക്കാനും വീഡിയോ കോളുകൾക്കിടയിൽ  ഉള്‍പ്പെടുത്താനും കഴിയുമെന്നതാണ് അവതാറിന്റെ പ്രത്യേകത.

ആൻഡ്രോയിഡ്  2.22.23.8, 2.22.23.9 എന്നിവയിലെ വാട്ട്സ്ആപ്പ് ബീറ്റയിൽ ഇവ ലഭ്യമായി തുടങ്ങി എന്ന് വാബെറ്റ് ഇൻഫോ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. നിങ്ങളുടെ അവതാർ കോൺഫിഗർ ചെയ്‌തുകഴിഞ്ഞാൽ, പ്ലാറ്റ്‌ഫോമിൽ മറ്റുള്ളവരുമായി ഷെയർ ചെയ്യാൻ കഴിയുന്ന ഒരു പുതിയ സ്റ്റിക്കർ പായ്ക്ക് വാട്ട്സ്ആപ്പ് ക്രിയേറ്റ് ചെയ്യും. കൂടാതെ വാട്ട്സ്ആപ്പിൽ നിങ്ങളുടെ പ്രൊഫൈൽ ഫോട്ടോയായി ഒരു അവതാർ തിരഞ്ഞെടുക്കാനും  കഴിയും.

വാട്ട്സ്ആപ്പ് ബീറ്റ ഉപയോഗിക്കുകയും അനുയോജ്യമായ രണ്ട് പതിപ്പുകളിലൊന്നിലേക്ക് അപ്‌ഡേറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിൽ,  അവതാർ ഫംഗ്‌ഷനുകളിലേക്ക് ആക്‌സസ് ലഭിക്കും. ഇത് അറിയാനായി വാട്ട്‌സ്ആപ്പ് സെറ്റിങ്സിൽ പോയി “അവതാർ” എന്ന പേരിൽ സെർച്ച് ചെയ്യുക. ഉണ്ടെങ്കിൽ  അവതാർ ക്രിയേറ്റ് ചെയ്തു തുടങ്ങുക. വരും  ആഴ്ചകൾക്കുള്ളിൽ കൂടുതൽ ഉപയോക്താക്കൾക്ക് അവതാർ കോൺഫിഗർ ചെയ്യാൻ കഴിയുമെന്നാണ് സൂചന. വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്താൽ മാത്രമേ പുതിയ ഫീച്ചർ ലഭിക്കൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here