PJ Vincent: ജനാധിപത്യവ്യവസ്ഥയിൽ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് ഗവർണർ പറയുന്നത്: പി ജെ വിൻസെന്റ്

ജനാധിപത്യവ്യവസ്ഥയിൽ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് ഗവർണർ പറയുന്നതെന്ന് ഡോ. പി ജെ വിൻസെന്റ്(pj vincent). ഗവർണർ(governor) എല്ലാ പരിധിയേയും ലംഘിച്ചുകൊണ്ട് ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ ലംഘിച്ചുവെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു. ഗവർണർ കേരളത്തിലെ ഗവണ്മെന്റിനെതിരെ നിലപാടെടുക്കുന്നുവെന്നു പറഞ്ഞാൽ ജനങ്ങൾക്കെതിരായി നിലപാടെടുക്കുന്നുവെന്നാണ് അർഥം.

ജനങ്ങൾ ഒറ്റക്കെട്ടായി ഇതിനെതിരായി അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.ഒരുളുപ്പുമില്ലാതെ പറഞ്ഞ കാര്യങ്ങൾ വിഴുങ്ങിക്കൊണ്ട് ​ഗവർണർ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്ന് ഡോ. പ്രേം കുമാർ വിമർശിച്ചു. ഗവർണറുടേത് കൃത്യമായ പൊളിറ്റിക്കൽ അജണ്ടയാണെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.

ജനാധിപത്യവ്യവസ്ഥയിൽ കേട്ടുകേൾവിയില്ലാത്ത കാര്യങ്ങളാണ് ഗവർണർ പറയുന്നത്. ഗവർണർ എല്ലാ പരിധിയേയും ലംഘിച്ചുകൊണ്ട് ജനാധിപത്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ ലംഘിച്ചു. മുൻപുണ്ടായിരുന്ന പി സദാശിവത്തെപ്പോലുള്ള ഗവർണർമാർ നിയമവും ചിട്ടയും അനുസരിച്ച് ഭരണഘടനാപരമായ അവകാശങ്ങൾ പ്രയോഗിക്കുകയും ജനപ്രതിനിധികളെയും നിയമസഭയെയുമെല്ലാം ബഹുമാനിക്കുകയും ചെയ്യുന്നവരായിരുന്നു. ഇവിടെ കേരളത്തിലെ ഗവണ്മെന്റിനെതിരെ നിലപാടെടുക്കുന്നുവെന്നു പറഞ്ഞാൽ ജനങ്ങൾക്കെതിരായി നിലപാടെടുക്കുന്നുവെന്നാണ് അർഥം. ജനങ്ങൾ ഒറ്റക്കെട്ടായി ഇതിനെതിരായി അണിനിരക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News