അന്ത്യശാസനം തള്ളിയ വിസിമാർക്ക് ഷോകോസ് നോട്ടീസ്; രാജി ആവശ്യപ്പെട്ടത് പുതിയ വി സി മാരെ നിയമിക്കാൻ; ഗവർണർ

രാജി ആവശ്യം തള്ളിയ വൈസ് ചാന്‍സലര്‍മാര്‍ക്ക് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. നവംബര്‍ മൂന്നിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.നിയമനം ചട്ടവിരുദ്ധമല്ലെങ്കില്‍ വിശദീകരിക്കണമെന്നും നോട്ടീസിലുണ്ട്.രാജിവെക്കാനാവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിച്ച സര്‍വകലാശാല വി സിമാര്‍ അതിന് തയ്യാറായില്ലെങ്കില്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി പുറത്താക്കുമെന്ന് രാജ്ഭവന്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിന് പിറകെയാണ് രാജിക്ക് തയ്യാറാകാത്ത വി സിമാര്‍ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ഗവർണറുടെ അറിയിപ്പ് ട്വിറ്ററിലൂടെ. ചട്ടവിരുദ്ധമല്ലെങ്കിൽ വിശദീകരിക്കണമെന്നും ഗവർണർ പറഞ്ഞു. ഒൻപത് വിസിമാരുടെ രാജി ആവശ്യപ്പെട്ടത് പുതിയ വി സി മാരെ നിയമിക്കാനാണെന്നും ഗവർണർ വാർത്താ സമ്മേളനത്തിൽ ന്യായീകരിച്ചു.

അതേസമയം, വാർത്താസമ്മേളനത്തിൽ വീണ്ടും കണ്ണൂർ സംഭവം ഗവർണർ ആവർത്തിച്ചു. കണ്ണൂർ വി സി ഗൂഢാലോചനക്കാരാണെന്ന് ഗവർണർ ആരോപിച്ചു. വിസിയെ ക്രിമിനൽ എന്ന് വിളിച്ചത് തെറ്റല്ലായെന്നും ചെപ്പടിവിദ്യയ്ക്ക് പിപ്പിടി വിദ്യയാണ് നല്ലതെന്നും ഓണംഘോഷയാത്രയിൽ തന്നെ ആരും ക്ഷണിച്ചില്ല അതിന്റെ ന്യായീകരണം എന്താണെന്നും ഗവർണർ ചോദിച്ചു.

സര്‍വകലാശാലാ വി സിമാരോട് രാജി ആവശ്യപ്പെടുന്നതിനുള്ള ഗവര്‍ണറുടെ നീക്കം നേരത്തെ തുടങ്ങിയിരുന്നു. സുപ്രീം കോടതി വിധിക്കു മുമ്പു തന്നെ രാജ്ഭവന്‍ വി സിമാര്‍ക്കെതിരായ നീക്കം ആരംഭിച്ചിരുന്നു. രാജി ആവശ്യപ്പെട്ട വി സിമാര്‍ക്ക് പകരം ചുമതല നല്‍കാനുള്ളവരുടെ പട്ടിക നേരത്തെത്തന്നെ തയാറാക്കിയിരുന്നു. ഇതിനായാണ് സര്‍വകലാശാലകളില്‍ നിന്ന് പ്രൊഫസര്‍മാരുടെ പട്ടിക വാങ്ങിയത്. പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള പത്ത് പ്രൊഫസര്‍മാരുടെ പട്ടികയാണ് വാങ്ങിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News