ADVERTISEMENT
ദീപാവലി(diwali)ക്ക് പുറകെ ഉത്തരേന്ത്യയിൽ അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായി. നോയിഡയിലും ദില്ലി(delhi)യിലെ പല ഭാഗങ്ങളിലും പുലർച്ചെ പുകമഞ്ഞ് രൂപപ്പെട്ടു. ദില്ലിയിൽ വായു ഗുണനിലവാര സൂചിക രേഖപ്പെടുത്തിയത് മോശം അവസ്ഥയായ 298 ആണ്. ദില്ലി ആനന്ദ് വിഹാറിൽ വായു ഗുണനിലവാര സൂചിക രാവിലെ രേഖപ്പെടുത്തിയത് 416 ആണ്.
ഗാസിയാബാദ്, ഗ്രേറ്റർ നോയിഡ, ഗുരുഗ്രാം, ഫരീദാബാദ് എന്നീ പ്രദേശങ്ങളിലും വായു ഗുണനിലവാരസൂചിക 200നും 300നും ഇടയിൽ രേഖപ്പെടുത്തി. ദില്ലിയിലും ഉത്തർപ്രദേശിലും പുലർച്ചെ പുകമഞ്ഞും രൂപപ്പെട്ടു. നിയന്ത്രണങ്ങൾ മറികടന്ന് ദില്ലിയിലെ പലയിടങ്ങളിലും ആളുകൾ പടക്കം പൊട്ടിച്ചതും താപനിലയിലെയും കാറ്റിന്റെ വേഗതയിലെയും കുറവും വായു മലിനീകരണ തോത് ഉയർത്തി.
ഈ മാസം അവസാനത്തോടുകൂടി വായു മലിനീകരണം ഇനിയും ഉയരും. ഉയർന്ന വായു മലിനീകരണം ശ്വാസകോശ രോഗങ്ങൾക്ക് പുറമേ ഹൃദ്രോഗങ്ങൾക്കും കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. പഞ്ചാബും ദില്ലിയും ഭരിക്കുന്ന ആം ആദ്മിയും ഉത്തർപ്രദേശും മധ്യപ്രദേശും ഭരിക്കുന്ന ബിജെപിയും രാജസ്ഥാൻ ഭരിക്കുന്ന കോൺഗ്രസും വായു മലിനീകരണത്തെ പരസ്പരം പഴിചാരി രക്ഷപ്പെടുന്നു.
ഉത്തരേന്ത്യയിലെ വായു മലിനീകരണത്തിന് ഭരണത്തിൽ വന്ന ഒരു രാഷ്ട്രീയ പാർട്ടികളാലും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. പരിഹാരം കണ്ടെത്തിയില്ലെങ്കിൽ കേട്ടുകേൾവി പോലുമില്ലാത്ത രോഗങ്ങൾക്ക് സാക്ഷിയാകേണ്ടിവരും ആരോഗ്യരംഗം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.