Sports; ക്ലബിന്റെ താമസ സൗകര്യം പോര; വിദേശസൂപ്പർതാരം നോർത്ത് ഈസ്റ്റ് വിട്ടതായി സൂചന

ഇന്ത്യൻ സൂപ്പർ ലീ​ഗ് ടീം നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റ വിദേശതാരം സിൽവസ്റ്റർ ഇബോൻ ക്ലബ് വിട്ടതായി സൂചന. ക്ലബ് അനുവദിച്ച താമസ സൗകര്യങ്ങളിൽ അതൃപ്തനായാണ് താരത്തിന്റെ ടീം വിടൽ. ഖേൽനൗവാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നൈജീരിയൻ സ്ട്രൈക്കറായ സിൽവസ്റ്റർ ഇക്കുറി നോർത്ത് ഈസ്റ്റ് നടത്തിയ അവസാന വിദേശസൈനിങ്ങായിരുന്നു. വിസാ പ്രശ്നങ്ങൾ കാരണം ഇന്ത്യയിലെത്താൻ വൈകിയ താരത്തിന്റെ സേവനം നോർത്ത് ഈസ്റ്റിന് ആദ്യ മത്സരങ്ങളിൽ ലഭിച്ചില്ല. കഴിഞ്ഞ ദിവസം ഈസ്റ്റ് ബം​ഗാളിനെതിരായ മത്സരത്തിലെ അവസാന കുറച്ച് മിനിറ്റുകളിലാണ് സിൽവസ്റ്റർ ക്ലബ് അരങ്ങേറ്റം കുറിച്ചത്. കളത്തിലിറങ്ങിയ കുറഞ്ഞ സമയം കൊണ്ട് ചടുലമായ നീക്കങ്ങൾ നടത്തിയ സിൽവസ്റ്റർ ആരാധകർക്ക് പ്രതീക്ഷകൾക്ക് വകനൽകിയതുമാണ്. എന്നാലിപ്പോൾ താരം ക്ലബ് വിട്ടുവെന്ന വാർത്ത നോർത്ത് ഈസ്റ്റ് ആരാധകരെ മാത്രമല്ല, ഇന്ത്യൻ ഫുട്ബോൾ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

ഖേൽനൗവിന്റെ റിപ്പോർട്ട് അനുസരിച്ച്, കളിക്കാർക്ക് നോർത്ത് ഈസ്റ്റ് ഒരുക്കിയ താമസസൗകര്യങ്ങൾ ഒട്ടും മികച്ചതല്ല എന്ന തോന്നിയതാണ് ക്ലബ് വിടാൻ സിൽവസ്റ്ററിനെ പ്രേരിപ്പിച്ചത്. ടീമിലെ മറ്റ് താരങ്ങൾക്കും ഈ സൗകര്യങ്ങളിൽ തൃപ്തി പോരെങ്കിലും, ആദ്യം പ്രതിഷേധിച്ചത് സിൽവസ്റ്ററാണെന്നും റിപ്പോർട്ടിലുണ്ട്.

മുമ്പ് ​ഗുവാഹത്തി ന​ഗരത്തിലെ ഫൈവ് സ്റ്റാർ ഹോട്ടലുകളിലൊന്നായ റാഡിസൻ ബ്ലുവിലാണ് നോർത്ത് ഈസ്റ്റ് തങ്ങളുടെ കളിക്കാർക്കും സ്റ്റാഫിനും താമസസൗകര്യം ഒരുക്കിയിരുന്നത്. എന്നാൽ ഇക്കുറി സ്റ്റേഡിയത്തിന് സമീപത്തുള്ള ഫ്ലാറ്റുകളാണ് താരങ്ങൾക്കായി ക്ലബ് അനുവദിച്ചതെന്നാണ് റിപ്പോർട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News