LDF: ഗവർണറുടെ അസാധാരണ നടപടി; നാളെയും മറ്റന്നാളും സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് എൽഡിഎഫ്

ഗവർണറുടെ അസാധാരണ നടപടികൾക്കെതിരെ സമരം ശക്തമാക്കി എൽഡിഎഫ്(LDF). നാളെയും മറ്റന്നാളും സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് ഇടതു മുന്നണി. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയർന്നു വരണമെന്ന് എല്‍.ഡി.എഫ്‌ കണ്‍വീനര്‍ ഇ.പി ജയരാജന്‍(ep jayarajan) പറഞ്ഞു.

കേരളത്തിൻ്റെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ പ്രവർത്തനം സ്തംഭിപ്പിക്കുകയാണ് ഗവർണറുടെ നീക്കമെന്നാണ് ഇടതു മുന്നണിയുടെ വിലയിരുത്തൽ. അധികാരമുപയോഗിച്ച്‌ സംഘപരിവാറിന്റെ തിട്ടൂരങ്ങള്‍ നടപ്പിലാക്കുന്നത്‌ അനുവദിക്കാനാകില്ലെന്നാണ് എൽഡിഎഫ് നിലപാട്. അതുകൊണ്ടു തന്നെ ഗവർണറുടെ അസാധാരണ നടപടികൾക്കെതിരെ സമരം ശക്തമാക്കുകയാണ് ഇടതു മുന്നണി.

നാളെയും മറ്റന്നാളും സംസ്ഥാന വ്യാപകമായി ഇടതു മുന്നണിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും.ഗവർണറുടെ നീക്കത്തിനെതിരെ ശക്തമായ പ്രതിരോധം കേരളത്തെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് ഇടതു മുന്നണി കൺവീനർ ഇ പി ജയരാജൻ പ്രസ്താതാവനയിൽ പറഞ്ഞു.

ഗവർണർക്ക് ഇല്ലാത്ത അധികാരമുപയോഗിച്ച്‌ സംഘപരിവാറിന്റെ തിട്ടൂരങ്ങള്‍ നടപ്പിലാക്കുന്നത്‌ അനുവദിക്കാനാകില്ല. ഇത് ‌ പ്രതിരോധിക്കുന്നതിനായ്‌ വിശാലമായ ജനകീയ മുന്നേറ്റം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും എല്‍.ഡി.എഫ്‌ കണ്‍വീനര്‍ പറഞ്ഞു. വൈസ്‌ ചാന്‍സിലര്‍മാരോട്‌ ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടിരിക്കുന്ന‌ത്
ഉന്നത വിദ്യാഭ്യാസ മേഖല കൈപ്പിടിയിലാക്കുക എന്ന സംഘപരിവാറിന്റെ അജണ്ടയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News