Alcohol Excise: മദ്യം വിറ്റാണോ കേരളം ജീവിക്കുന്നത്? വസ്തുത ഇങ്ങനെ…

മദ്യനികുതി വരുമാനത്തില്‍ ഒന്നമാത് ഉത്തര്‍പ്രദേശ്(uttar pradesh). ഈ വര്‍ഷം ഉത്തര്‍പ്രദേശ് മദ്യത്തിന്റെ എക്‌സൈസ് നികുതിയിലൂടെ നേടിയത് 41500 കോടി രൂപ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം മദ്യവരുമാനത്തില്‍ മുന്‍പന്തിയില്‍.. ഈ കാലയളവില്‍ കേരളത്തിന്റെ എക്‌സൈസ് നികുതി വരുമാനം 2700 കോടി മാത്രം, കഴിഞ്ഞ 2 വര്‍ഷത്തിനിടെ ഉത്തര്‍പ്രദശില്‍ മദ്യ ഉപഭോഗം കൂടിയത് 52 ശതമാനം.

മദ്യവും ലോട്ടറിയും വിറ്റാണ് കേരളം പണമുണ്ടാക്കുന്നതെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവന, എന്നാല്‍ മദ്യത്തിലൂടെയുള്ള കേരളത്തിന്റെ എക്‌സൈസ് വരുമാനം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെക്കാള്‍ എത്രയോ പുറകിലെന്ന വസ്തുത മറച്ചുവെച്ചാണ് ഗവര്‍ണറുടെ പ്രസ്താവനകള്‍.

2019- 20 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ എക്‌സൈസ് വരുമാനം 2225 കോടിയാണ്. ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ എക്‌സൈസ് വരുമാനം 27324 കോടിയായിരുന്നു. കര്‍ണാടകയുടേത് 21583 കോടിയും.. 2020- 21 വര്‍ഷത്തെ കണക്കുകളിലും ഒന്നാമത് ഉത്തര്‍പ്രദേശ് തന്നെ. ഉത്തര്‍പ്രദേശിന്റെ എക്‌സൈസ് വരുമാനം 28,593 കോടിയും, കര്‍ണാടകയുടേത് 22700 കോടിയുമാണ്.

എന്നാല്‍ ഈ കാലയളവില്‍ കേരളത്തിന്റെ എക്‌സൈസ് വരുമാനം 2200 കോടി മാത്രമാണ്.. 2022ലേക്ക് വരുമ്പോള്‍ യോഗി ആതിത്യനാഥിന്റെ ഉത്തര്‍പ്രദേശ് ഇതുവരെ പിരിച്ചത് 41500 കോടിയാണ്. കര്‍ണാടക 24580 കോടതിയും പിരിച്ചു.. കേരളം എക്‌സൈസ് വരുമാനം നേടയിത് 2700 കോടിയും.

തമിഴ്‌നാടിന്റെ എക്‌സൈസ് വരുമാനം 8769 കോടിയും, ആന്ധ്ര പ്രദേശിന്റെ എക്‌സൈസ് വരുമാനം 15000 കോടിയും ആണ്. 2019 മുതല്‍ 22 വരെയുള്ള കാലയളിവില്‍ ഉത്തര്‍പ്രദേശില്‍ മദ്യഉപഭോഗം കൂടിയത് 52 ശതമാനമാണ്. വസ്തുതകള്‍ ഇങ്ങനെയെന്നിരിക്കെയാണ് ഗവര്‍ണര്‍ തന്നെ തെറ്റിദ്ധാരണാ ജനകമായ പ്രസ്താവനകള്‍ നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News