Governor: നിലപാട് മാറ്റുന്ന ഗവർണർ…

നിലപാട് മാറ്റി ഗവർണർ(governor) ആരിഫ് മുഹമ്മദ് ഖാൻ. ആദ്യം ഇന്ന് തന്നെ രാജി വയ്ക്കണമെന്ന 9 സർലകലാശാലകളിലെ വി.സിമാർക്ക് അന്ത്യശാസനം. വിസിമാർ തീരുമാനം തള്ളിയതിന് പിന്നാലെ അത് കാരണം കാണിക്കൽ നോട്ടീസായി മാറി. നവംബർ മൂന്ന് വരെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാൻ ഗവർണർ സമയവും അനുവദിച്ചു.

ഞായറായ്ച വൈകീട്ട് അഞ്ച് മണിയോടെ കേരളത്തിലെ 12 സർവകലാശാലകളിൽ 9 സർവകലാശാലകളിലെ വൈസ് ചാൻസിലർമാരോട് രാജിവയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മെയിൽ അയക്കുന്നു. ഇത് ട്വീറ്റിലൂടെ രാജ്ഭവൻ പരസ്യപ്പെടുത്തി. തൊട്ടുപിന്നാലെ ഇന്ന് 11.30നകം രാജിക്കത്ത് നൽകണമെന്ന ഗവർണറുടെ അന്ത്യശാസനം വരുന്നു.

എന്നാൽ 9 സർവകലാശാലകളിലെയും വിസിമാർ ഗവർണറുടെ ആവശ്യം തള്ളി. 11.30 എന്ന സമയപരിധി ക‍ഴിഞ്ഞപ്പോൾ ആറ് സർവകലാശാലകളിലെ വി.സിമാർ രേഖാമൂലം ഗവർണർക്ക് നൽകിയ മറുപടി തങ്ങൾ നിയമപരമായി മുന്നോട്ട് പോകുന്നു എന്നതായിരുന്നു. ഇതിന് പുറമെ വിസിമാരുടെ ഹർജിയിൽ വിഷയം പ്രത്യേക സിറ്റിങ്ങായി ഹൈക്കോടതി പരിഗണിക്കാനും തീരുമാനിക്കുന്നു. ഇതിന് പിന്നാലെ ഗവർണർ ട്വീറ്റിലൂടെയാണ് തന്‍റെ നിലപാട് മാറ്റം പരസ്യപ്പെടുത്തിയത്.

വിസിമാരോട് രാജി ആവശ്യപ്പെട്ട ഗവർണർ അത് കാരണം കാണിക്കൽ നോട്ടീസിലേക്ക് മാറ്റി. ആദ്യം അടിയന്തര രാജി ആയിരുന്നു ആവശ്യമെങ്കിൽ കാരണം കാണിക്കൽ നോട്ടീസിലെത്തിയപ്പോൾ ആവശ്യത്തിന് സമയവും ഗവർണർ അനുവദിച്ചു. നവംബർ 3ന് വൈകീട്ട് അഞ്ചു മണിവരെയാണ് വിസിമാർക്ക് സമയം അനുവദിച്ചിരിക്കുന്നത്.

ഗവർണറുടെ നിലപാട് മാറ്റം തെറ്റിധാരണ സൃഷ്ടിക്കുമെന്നതിനാൽ ഉടൻ അടുത്ത ട്വീറ്റും വന്നു. ഇത്തരം ഒരു നടപടി വിസിമാരുടെ നിയമനം നിയമപരമാണ് എന്ന് സാധൂകരിക്കുന്നില്ല എന്ന്. എന്തായാലും വിസിമാരോട് രാജി വയ്ക്കാൻ അന്ത്യശാസനം നൽകിയ ഗവർണറുടെ നടപടി നിയമവിദഗ്ധരും സർവകലാശാലാ വിദഗ്ധരുമടക്കം തള്ളി പറഞ്ഞതും ഗവണർക്കെതിരെ ഉയർന്ന പ്രതിഷേധവുമാണ് നിലപാട് മാറ്റത്തിന് കാരണമായി വിലയിരുത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News