രാജി ആവശ്യപ്പെട്ടിട്ടില്ല നടത്തിയത് അഭ്യർത്ഥന മാത്രം; നിലപാടിൽ മലക്കംമറിഞ്ഞ് ഗവർണർ

ഹൈക്കോടതിയിൽ നിലപാട് മാറ്റി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജി വെക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ലായെന്നും രാജിവയ്ക്കണം എന്ന് അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ചാൻസലറുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞത്. രാജി ആവശ്യപ്പെട്ട് ഗവർണർ നൽകിയ നോട്ടീസ് റദ്ദാക്കണമെന്ന ആവശ്യവുമായി കേരളത്തിലെ ഒമ്പത് സർവകലാശാലകളിലെയും വിസിമാർ ഹർജിയിലൂടെ ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ഗവർണറുടെ നിലപാട് മാറ്റം.

വിസിമാരുടെ രാജിക്ക് എന്തിനാണ് ഇത്ര തിടുക്കമെന്ന് ഗവര്‍ണറോട് കോടതി ചോദിച്ചു. വിസിമാര്‍ക്ക് നോട്ടീസ് നല്‍കിയ സാഹചര്യമെന്തെന്നും കാരണം കാണിക്കല്‍ നോട്ടീസ് ഇല്ലാതെ എന്തിന് രാജി ആവശ്യപെട്ടെന്നും കോടതി ഗവര്‍ണറോട് ചോദിച്ചു.വിസിമാരുടെ ഹര്‍ജിയില്‍ ഹൈക്കോടതി ഉടന്‍ ഉത്തരവ് പറയും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News