ആ മറുപടി കേട്ട് പൊട്ടിച്ചിരിച്ച് നീ ഒരു കസറ് കസറും എന്നാണ് മമ്മൂക്ക പറഞ്ഞത് : ലാൽജോസ് മനസ്സ് തുറക്കുന്നു

താൻ അസ്സോസിയേറ്റ് ഡയറക്റ്റർ ആയിരിക്കുമ്പോൾ മമ്മൂട്ടിയായി ഉണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ് ഡയറക്റ്റർ ലാൽജോസ് . വർഷങ്ങൾക്ക് മുൻപ് കൈരളി ടി വി ക്ക് നൽകിയ അഭിമുഖത്തിലാണ് ലാൽജോസ് മനസ്സ് തുറന്നത് .

ഒരിക്കൽ അവിചാരിതമായി മമ്മൂക്ക ഓടിക്കുന്ന വണ്ടിയിൽ കയറാൻ ഇടയായി . പോകുന്ന പൊക്കിൾ മമ്മൂക്ക എന്നോട് കുശലാന്വേഷണങ്ങൾ നടത്തി . വീട് എവിടെ , ആരൊക്കെയുണ്ട് എന്ന് ചോദിച്ചപ്പോൾ ഒറ്റപ്പാലം ആണ് എന്നായിരുന്നു എന്റെ മറുപടി . ഒറ്റപ്പാലത്ത് നിന്നും ഇപ്പോൾ കമലിന്റെ അസ്സോസിയേറ്റ് ആയി മാറിയപ്പോൾ എന്ത് നേടി എന്ന് ആയി അടുത്ത ചോദ്യം . എന്റെ മറുപടി ഇതായിരുന്നു .വീട്ടിൽ നിന്നും ‘അമ്മ ഉണ്ടാക്കി തന്ന അഞ്ച് കുപ്പി അച്ചാറായിട്ടാണ് ഞാൻ ഇറങ്ങിയത് , കൂടെ രണ്ട ഡ്രെസ്സും . ഇപ്പോൾ മലയാളത്തിലെ പ്രശസ്ത നടൻ എന്റെ ഡ്രൈവർ ആണ് . അതാണ് എന്റെ നേട്ടം . ആ മറുപടി കേട്ട് പൊട്ടിച്ചിരിച്ച് നീ ഒരു കസർ കസറും എന്നാണ് മമ്മൂക്ക പറഞ്ഞത് .

പിന്നീട് കുറെ കഴിഞ്ഞ് ഞാൻ ശ്രീനി ഏട്ടനും ഒരു സിനിമ എടുക്കാൻ പ്ലാൻ ഉണ്ടെന്ന് പുള്ളി എങ്ങനെയോ അറിഞ്ഞു . അപ്പോൾ നിന്റെ സിനിമയിൽ ഞാൻ അഭിനയിക്കാം എന്ന് പറഞ്ഞു . ഞാൻ ആദ്യം പേടിച്ച് വേണ്ടെന്ന് പറഞ്ഞു . അപ്പോൾ മമ്മൂക്ക പറഞ്ഞു നിന്റെ ആദ്യ പടത്തിന് മാത്രമേ ഞാൻ തീയതി തരൂ എന്ന് . അങ്ങനെയാണ് ഒരു കഥയെപ്പറ്റിയും , മമ്മൂക്കയെ നായകൻ ആക്കുന്നതിനെ പറ്റിയും ഞാൻ ആലോചിക്കുന്നത് .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News