ടീം ക്രിസ്റ്റഫർ നിങ്ങൾക്കേവർക്കും ദീപാവലി ആശംസകൾ നേരുന്നു : ഫേസ്ബുക്കിൽ ക്രസ്റ്റഫർ സിനിമയുടെ ചിത്രം പങ്കുവെച്ച് നടൻ മമ്മൂട്ടി

ടീം ക്രിസ്റ്റഫർ നിങ്ങൾക്കേവർക്കും ദീപാവലി ആശംസകൾ നേരുന്നു എന്ന ക്യാപ്ഷ്യനോടെ ഫേസ്ബുക്കിൽ ക്രസ്റ്റഫർ സിനിമയുടെ ചിത്രം പങ്കുവെച്ച് നടൻ മമ്മൂട്ടി .

മമ്മൂട്ടിയെ (Mammootty) നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ (B Unnikrishnan) സംവിധാനം ചെയ്യുന്ന സിനിമയാണ് ക്രിസ്റ്റഫര്‍ (Christopher) . ആര്‍ ഡി ഇല്യൂമിനേഷന്‍സിന്റെ ബാനറില്‍ നിർമിക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണയാണ്.

സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ നായികമാരാവുന്ന ചിത്രത്തില്‍ വില്ലനായെത്തുന്നത് പ്രശസ്ത തെന്നിന്ത്യന്‍ താരം വിനയ് റായ് ആണ്. വിനയ് റായ് അഭിനയിക്കുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.

ഷൈന്‍ ടോം ചാക്കോ, ദിലീഷ് പോത്തന്‍, സിദ്ദീഖ്, ജിനു എബ്രഹാം, വിനീത കോശി, വാസന്തി തുടങ്ങി നിരവധി താരങ്ങളോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും അഭിനയിക്കുന്നു. ചിത്രത്തിൽ ഒരു പോലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. എറണാകുളം, പൂയംകുട്ടി, വണ്ടിപെരിയാർ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പുരോഗമിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here