CM; ‘കുത്തലും തോണ്ടലും ഇവിടെ ഏശില്ല’; ഗവർണർക്ക് മറുപടി നൽകി മുഖ്യമന്ത്രി

ഗവർണർക്കെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദവിയ്ക്കകത്തു നിന്നുള്ള ഉത്തരവാദിത്തമല്ലാതെ ഒരിഞ്ചു കടന്നു കയറാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി. ഗവർണർക്കെന്താണ് സംഭവിച്ചതെന്ന് മനസിലാവുന്നില്ല. ഇത് അദ്ദേഹത്തോട് അടുപ്പമുള്ളവർ പരിശോധിക്കണം. കുത്തലും തോണ്ടലും ഇവിടെ ഏശില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാടിന്റെ താൽപര്യത്തിന് എതിരായി വരുന്നവരെ പ്രോത്സാഹിപ്പിക്കില്ല.അസൂയ ഉള്ളവരും കുശുമ്പുള്ളവരുമുണ്ടാകും ഗവർണർ വീണ്ടും ചിലത് പറഞ്ഞു അദ്ദേഹത്തിന് എന്തു സംഭവിച്ചു എന്ന് പിടികിട്ടുന്നില്ലെന്നും ഗവർണർ ഗവർണറുടെ പണിയെടുത്താൽ മതി ഇത്തരം അനാവശ്യ കാര്യങ്ങളുടെ പിന്നാലെ പോവാൻ സമയമില്ല നിയമാനുസൃതമായി തന്നെ മുന്നോട്ടു പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here