ചേർത്ത് പിടിച്ച്; ഷാജഹാന്‍റെ കുടുംബത്തിന് സഹായമായി 35 ലക്ഷം, കൈമാറി മുഖ്യമന്ത്രി

പാലക്കാട് കുന്നംകാട് ആര്‍എസ്എസ്സുകാര്‍ കൊലപ്പെടുത്തിയ ഷാജഹാന്റെ കുടുംബത്തിനായി ശേഖരിച്ച തുക മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. സിപിഐഎം പുതുശ്ശേരി ഏരിയാകമ്മിറ്റി ശേഖരിച്ച 35 ലക്ഷം രൂപയാണ് കൈമാറിയത്. വ്യക്തികളെ കൊലപ്പെടുത്തിയാല്‍ പാര്‍ട്ടി തളരുമെന്നാണ് ആര്‍എസ്എസ് കരുതുന്നതെന്നും രാജ്യത്ത് വര്‍ഗീയത ആപല്‍ക്കരമായി വളരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

ആഗസ്റ്റ് പതിനഞ്ചിന് തലേരാത്രിയാണ് ആര്‍എസ്എസ് സംഘം ഷാജഹാനെ വെട്ടിവീഴ്ത്തിയത്. നിരാലംബരായ ഷാജഹാന്റെ കുടുംബത്തെ സഹായിക്കുന്നതിനായി പുതുശ്ശേരി ഏരിയാ കമ്മിറ്റി 35 ലക്ഷം രൂപ ശേഖരിച്ചു. ചന്ദ്രനഗറില്‍നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തുക കൈമാറി.ഷാജഹാന്റെ കുടുംബം തുട ഏറ്റുവാങ്ങി. തുടര്‍ന്ന് വര്‍ഗീയ വിരുദ്ധ റാലി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. വര്‍ഗീയത രാജ്യത്ത് ആപല്‍ക്കരമായി വളരുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ ആര്‍എസ്എസ്സിന്റെ നയങ്ങള്‍ നടപ്പാക്കുകയാണ്. മതനിരപേക്ഷതയെ ദുര്‍ബലപ്പെടുത്താനാണ് ഭരണകൂടം ശ്രമിയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നേതാക്കളായ എ കെ ബാലന്‍, സി കെ രാജേന്ദ്രന്‍, ഇ എന്‍ സുരേഷ് ബാബു, മന്ത്രി എം ബി രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here