
പനി ബാധിച്ച 17 കാരിക്ക് മന്ത്രവാദ ചികിത്സ നൽകി. കോഴിക്കോട് പുതുക്കയം രാജീവ് ഗാന്ധി കോളനിയിലാണ് സംഭവം. അവശ നിലയിലായ കുട്ടിയെ നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുതുക്കയം രാജീവ് ഗാന്ധി കോളനിയിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശിയായ 17കാരിക്കാണ് പനി ബാധിച്ചതിനെ തുടർന്ന് മന്ത്രവാദ ചികിത്സ നൽകിയത്. ആക്രി സാധനങ്ങൾ പെറുക്കുന്നതിനിടെ പാനൂരിലെ ഒഴിഞ്ഞ വീട്ടിൽ നിന്നും കുട്ടി പേടിച്ചിരുന്നു. ഇവിടെ വച്ച് കുട്ടിയുടെ ശരീരത്തിൽ ബാധ കയറിയെന്നാണ് വീട്ടുകാർ പറയുന്നത്.
കോളനിയിലെ മദ്ധ്യവയസ്കനാണ് കുട്ടിയെ മന്ത്രവാദം നടത്തി ചികിത്സിക്കാൻ ശ്രമിച്ചത്. മന്ത്രവാദം നടത്തിയ കോളനി വാസി മദ്യമടക്കമുള്ള സാധനങ്ങൾ വാങ്ങാനും ബന്ധുക്കളോടാവശ്യപ്പെട്ടിരുന്നു. ഇതിനിടെ വീട്ടിലെത്തിയവരാണ് വിവരം വളയം പൊലീസിൽ അറിയിച്ചത്. അവശ നിലയിലായ കുട്ടിയെ നാദാപുരം ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here