രണ്ട് ഹെഡ്‌ലൈറ്റും ഇല്ലാതെ രാത്രി കെഎസ്ആര്‍ടിസി ബസ് യാത്ര; പിടികൂടി മോട്ടോര്‍വാഹന വകുപ്പ്

രണ്ടു ഹെഡ് ലൈറ്റുമില്ലാതെ രാത്രി സർവീസ് നടത്തി കെഎസ്ആർടിസി ബസ് പിടികൂടി മോട്ടോർ വാഹന വകുപ്പ്. കോട്ടയ്ക്കലിൽ നിന്നെത്തിയ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടത്തിയ രാത്രികാല പരിശോധനയിലാണ്  ബസ് പിടികൂടിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം.

തിരൂർ – പൊന്നാനി റൂട്ടിലോടുന്ന കെഎസ്ആർടിസി ബസ് ആണ് പിടികൂടിയത്. ബസിന് രണ്ട് ഹെഡ് ലൈറ്റും ഉണ്ടായിരുന്നില്ല. സംഭവം ശ്രദ്ധയിൽപ്പെട്ട മോട്ടോർ വാഹന വകുപ്പ്  ഉദ്യോഗസ്ഥർ ചമ്രവട്ടം പാലത്തിന് സമീപം ബസിനെ വളഞ്ഞിട്ട് പിടിച്ചു. തെരുവ് വിളക്കുകളുടെയും മറ്റ് വാഹനങ്ങളുടെയും വെളിച്ചത്തിലാണ് ബസ് രാത്രി ഓടിയിരുന്നത്.

വഴിയിൽ കുടുങ്ങിയ യാത്രികർക്ക് പകരം സംവിധാനം ഒരുക്കാൻ കെഎസ്ആർടിസി തയ്യാറായില്ല. ഇതോടെ മോട്ടോർ വാഹനവകുപ്പിന്റെ അകമ്പടിയിൽ ബസ് പൊന്നാനി ഡിപ്പോയിലെത്തിച്ചു‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News