തുറിച്ചുനോക്കിയതിന് മൂന്ന് പേര്‍ ചേര്‍ന്ന് യുവാവിനെ അടിച്ചുകൊന്നു

തുറിച്ചുനോക്കിയതിന് മൂന്ന് പേര്‍ ചേര്‍ന്ന് യുവാവിനെ അടിച്ചുകൊന്നു. തുറിച്ചുനോക്കിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. മൂവരെയും അറസ്റ്റ് ചെയ്തു.

മുംബൈയില്‍ ഞായറാഴ്ച പുലര്‍ച്ചെ റെസ്റ്റോറന്റില്‍ വച്ചാണ് സംഭവം. മൂന്നുപേരില്‍ ഒരാളെ  തുറിച്ചുനോക്കിയതാണ് പ്രകോപനത്തിന് കാരണം. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ 28കാരനെ ബെല്‍റ്റ് കൊണ്ട് തലയ്ക്ക് അടിച്ചു. തുടര്‍ന്ന് ഇടിച്ചും ചവിട്ടിയും കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

ആക്രമണത്തെ തുടര്‍ന്ന് തളര്‍ന്നുവീണ 28കാരനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് മൂവര്‍ക്കെതിരെയും കേസ് എടുത്തതെന്നും പൊലീസ് പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here