ശ്വാസകോശത്തില്‍ കുടുങ്ങിയ പല്ല് ഫിസിയോതെറാപ്പിയിലൂടെ പുറത്തെടുത്തു : ദേശീയ അംഗീകാരം നേടി ഡോക്ടർ ബിനു ജെയിംസ്

ശ്വാസകോശത്തില്‍ കുടുങ്ങിയ പല്ല് ഫിസിയോതെറാപ്പിയിലൂടെ പുറത്തെടുത്ത് ദേശീയ അംഗീകാരം നേടി ഒരു ഡോക്ടർ. തിരുവനന്തപുരം സ്വദേശി ബിനു ജെയിംസാണ് അപൂർവ നേട്ടത്തിനുടമ.

അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയിലെത്തിച്ച 61 വയസ്സുകാരന്‍റെ ശ്വാസകോശത്തിലാണ് പല്ല് കുടുങ്ങിയതായി എക്സറേയില്‍ കണ്ടെത്തിയത്. കാർഡിയോ തൊറാസിക് വിദഗ്ദരുടെ നേതൃത്വത്തില്‍ ബ്രോങ്കോസ്കോപിയിലൂടെ പല്ല് പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. മൂന്നാ‍ഴ്ചക്കു ശേഷം ശ്വാസകോശം തുറന്നുള്ള ശസ്ത്രക്ക്രിയയിലൂടെ പുറത്തെടുക്കാനിരിക്കെയാണ് ചെസ്റ്റ് വൈബ്രേറ്ററിന്‍റെ സഹായത്തോടെ രണ്ടു വർഷം മുൻപ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ന്യൂറോ സർജറി ഫിസിയോ വിഭാഗം ഇൻ ചാർജ്ജ് ഡോക്ടർ ബിനു ജെയിംസ് പല്ല് പുറത്തെടുത്തത്.

വെറും 20 മിനുറ്റ് കൊണ്ടാണ് പല്ല് പുറത്തെടുത്തത്. ആന്തരികാവയവങ്ങളില്‍ കുടുങ്ങുന്ന വസ്തുക്കള്‍ ഫിസിയോതെറാപ്പിയിലൂടെ പുറത്തെടുക്കുന്നത് അപൂർവമാണ്. ഇതു സംബന്ധിച്ച പേപ്പർ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപിസ്റ്റസ് ദേശീയ കോണ്‍ഫറൻസില്‍ ദേശീയ പുരസ്കാരം നേടിയെടുക്കുകയും ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News