പതിനൊന്നരടിയന്തിരം; പരിണതഫലങ്ങൾ : ഫേസ്ബുക് പോസ്റ്റുമായി ഡോ .പ്രേംകുമാർ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും , സർവകലാശാല വി സി മാരുടെ രാജിയും ഇന്നലെ ഒടുവിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവും ചേർത്ത് രസകരമായി ഒരു ഫേസ്ബുക് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് ഡോ. പ്രേംകുമാർ .  പതിനൊന്നരടിയന്തിരം; പരിണതഫലങ്ങൾ എന്ന തലക്കെട്ടോടുകൂടിയാണ് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത് . പോസ്റ്റ് ഇങ്ങനെ ..

പതിനൊന്നരടിയന്തിരം; പരിണതഫലങ്ങൾ.
ഓണപ്പായസമില്ലാഞ്ഞാൽ പ്ലഷർ പോവുമെന്ന് നാട്ടിൽ പാട്ടായി.
മുഖ്യമന്ത്രിയുടെ പത്രസമ്മേളനം അഡാർ ഒരെണ്ണം കൂടി ചരിത്രമായി.
കെ.ടി.യു. എന്നൊരു യൂണിവേഴ്സിറ്റി നാട്ടിലുണ്ടെന്ന് നാട്ടുകാരറിഞ്ഞു.
ചാൻസലറെ തേച്ചാലൊരു തേങ്ങയുമില്ലെന്ന് വി.സി.മാർക്ക് തിരിഞ്ഞു
പയ്യാമ്പലത്ത് കരഞ്ഞു നിർത്തിയ പിണറായി പാലക്കാട്ട് കത്തിക്കയറി.
പല്ലികളെ പരിഹസിച്ചതിന് പല്ലിപ്രേമികൾ പ്രതിഷേധം പറഞ്ഞു.
ചാട്ടം പിഴച്ച വി.ഡി.ക്ക് മുന്നിൽ കെ.സി.കോർണർ കിക്കെടുത്തു. ആറെസ്സെസ്സിനുവേണ്ടി കെ.സു. പറഞ്ഞത് കേട്ട് കെ.സു. വാപൊളിച്ചു.
അരീക്കോടൻ മനോഹാരിതയിൽ ലീഗുകാർ പച്ചയ്ക്ക് ഗോളടിച്ചു.
സംഘിക്കൊപ്പം നിന്ന് അമാനവസുഡാപ്പിഉത്തമൻസ് നിലവാരം കാത്തു.
രാജി പറയാൻ ആർക്കുമാധികാരമില്ലെന്ന് കേട്ട് ഹരിപ്പാട്ടൊരാൾ കോട്ടുവായിട്ടു.
കുമ്മനമെത്ര നല്ല ഗവർണനായിരുന്നെന്ന് കമ്മികൾ കുന്തിച്ചിരുന്നു.
കീലേരി അച്ചുവും ദശമൂലം രാമുവും പിന്നെയും പുനർജനിച്ചു.
ഓണറബിൾ സ്വപ്നസീരീസ് ടി.ആർ.പി.കൂപ്പുകുത്തി.

ലൈവ് ലോ നോക്കി പറയാതിരിക്കലാണ് സ്ക്രോളെന്ന് ലൈവായ് കണ്ടു.

കൈരളി അർമാദിച്ചു; റിപ്പോർട്ടർ നിവർന്നു; മീഡിയാവൺ വണ്ടറടിച്ചു.

കുട്ടപ്പനും പണ്ടേ പണിക്കരുടെ കൂട്ടിലെന്ന് കുട്ടികൾ പറഞ്ഞു നടന്നു.

പത്തായിരം ലൈക് വാങ്ങി കെ.ജെ. ജേക്കബ് മാൻ ഓഫ് ദി മാച്ചായ്.

കോട്ടയത്ത് അഡ്വ.അനിൽകുമാർ മറ്റൊരു വക്കീലിനെ ടോർച്ചിനടിച്ച് തലപൊളിച്ചു.

തമ്മിൽത്തല്ല് നിർത്തിയ കമ്മികൾ, കാൽ കാശ് ചിലവില്ലാതെ ദീപാവലി പൊടിപൊടിച്ചു.

ചാണകത്തിൽ ചവിട്ടില്ലെന്ന് പിന്നെയുമുച്ചത്തിൽ പറഞ്ഞു കേരളം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News