പ്രണയം നിരസിച്ചതിന് യുവതിയുടെ വീട്ടിനു മുന്നിൽ പെട്രോൾ ഒഴിച്ചു തീകൊളുത്തി യുവാവിന്റെ ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു.
തൃശൂർ ശ്യാംപ്രകാശ് (32)നെ 90 ശതമാനം പൊള്ളലോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . വേങ്ങോട് മലമുകളിൽ രാജന്റെ വീടിന് മുന്നിലാണ് പെട്രോൾ ഒഴിച്ച് ആത്മഹത്യാശ്രമം നടത്തിയത്.
രാജന്റെ മകളുമായി രണ്ട് വർഷത്തോളമായി ശ്യാം പ്രകാശ് അടുപ്പത്തിലായിരുന്നു. തുടർന്ന് വിവാഹ ആലോചനയുമായി ശ്യാം പ്രകാശിന്റെ മാതാപിതാക്കൾ രാജന്റെ വീട്ടിലെത്തി. എന്നാൻ യുവതിയുടെ വീട്ടുകാർ വിവാഹത്തിന് വിസമ്മതിച്ചു. ഇതിന്റെ മനോവിഷമത്തിൽ കയ്യിൽ പെട്രോൾ കരുതി ബൈക്കിൽ എത്തിയ ശ്യംപ്രകാശ് രാജന്റെ വീടിന് മുന്നിൽ വച്ച് ദേഹത്ത് പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. അരമണിക്കൂറോളം രാജന്റെ വീടിൻറെ മുന്നിൽ ശ്യാംപ്രകാശ് പൊള്ളലേറ്റ് കിടന്നിരുന്നു .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here